ചിഹ്നത്തിലെ വലിപ്പചെറുപ്പം; അപാകതകൾ പരിഹരിച്ചുള്ള വോടിംഗ് മെഷീൻ ക്രമപ്പെടുത്തൽ തിങ്കളാഴ്ച ഉണ്ടായേക്കും
Mar 28, 2021, 23:08 IST
കാസർകോട്: (www.kasargodvartha.com 28.03.2021) നിയമസഭാ തെരെഞ്ഞടുപ്പിൻ്റെ മുന്നോടിയായി കാസർകോട് നിയോജക മണ്ഡലത്തിൽ ചിഹ്നത്തിലെ വലിപ്പ ചെറുപ്പത്തിൻ്റെ പേരിൽ പരാതി ഉയർന്നതിനെ തുടർന്ന് നിർത്തിവെച്ച വോടിംഗ് മെഷീൻ ക്രമപ്പെടുത്തൽ തിങ്കളാഴ്ച നടന്നേക്കും. ബന്ധപ്പെട്ട രാഷ്ട്രീയ പാർടി പ്രതിനിധികളോട് തിങ്കളാഴ്ച വോടിംഗ് മെഷീൻ ക്രമപ്പെടുത്തുന്ന നടപടി പരിശോധിക്കാനായി ഹാജരാകാൻ തെരെഞ്ഞെടുപ്പ് കമീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ബാലറ്റു പേപറിലെ താമരയുടെ വലിപ്പ വ്യത്യാസത്തില്‍ തിരഞ്ഞെടുപ്പു കമീഷന്റെ തീരുമാനം തിങ്കളാഴ്ച ഉണ്ടാകും. അപാകത പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്ന് പരാതി നൽകിയ യു ഡി എഫ് നേതൃത്വം വ്യക്തമാക്കുന്നു. വോടിംഗ് യന്ത്രത്തില്‍ പതിക്കേണ്ട ബാലറ്റു മാതൃകയില്‍ യു ഡി എഫിന്റെ ഏണി ചിഹ്നം ചെറുതായതും താമര ചിഹ്നം വലുതായതും സംബന്ധിച്ച് കാസര്‍കോട് യു ഡി എഫ് സ്ഥാനാര്‍ഥി എന്‍ എ നെല്ലിക്കുന്നും, യു ഡി എഫ് ചീഫ് ഇലക്ഷന് ഏജന്റുമായ എ ഗോവിന്ദന് നായരുമാണ് വരണാധികാരിയായ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയത്. എല്‍ ഡി എഫും തങ്ങളുടെ സ്ഥാനാർത്ഥിയുടെ ചിഹ്നം ചെറുതാണെന്ന് പറഞ്ഞ് പരാതി നല്‍കിയിരുന്നു.
ശനിയാഴ്ച കാസര്‍കോട് ഗവ. കോളജില്‍ നടന്ന വോടിംഗ് മെഷീന് ക്രമപ്പെടുത്തുന്ന കമീഷനിംഗിനിടെയാണ് ചിഹ്നങ്ങള്‍ തമ്മിലുള്ള വലിപ്പ വ്യത്യാസം സ്ഥാനാര്‍ഥികളുടെ ശ്രദ്ധയില്‍പെട്ടത്. ഇതേത്തുടര്‍ന്നു വിഷയത്തില്‍ കലക്ടര്‍ ഇടപെട്ടു ഇവിഎം കമീഷനിംഗ് തത്ക്കാലത്തേയ്ക്ക് നിര്‍ത്തിവയ്ക്കുന്നതായി അറിയിക്കുകയായിരുന്നു.
വിഷയം സംസ്ഥാന തിരഞ്ഞെടുപ്പു കമീഷണര്‍ ടികാറാം മീണയുടെ പരിഗണനയിലാണുള്ളത്. കമീഷനിംഗ് പുനരാരംഭിക്കുമെന്ന് ഉറപ്പു ലഭിച്ചിട്ടില്ലെന്നും തിരഞ്ഞെടുപ്പു കമീഷന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും എന്‍ എ നെല്ലിക്കുന്ന് പറഞ്ഞു. അതേസമയം ഇടതു മുന്നണി സ്ഥാനാര്‍ഥിയുടെ ചിഹ്നത്തിന്റെ വലിപ്പ വ്യത്യാസം സംബന്ധിച്ച് തിരഞ്ഞെടുപ്പ് ഏജന്റ് അസീസ് കടപ്പുറവും ഇലക്ടറല്‍ ഓഫീസര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്.
Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, Vote, District Collector, UDF, LDF, BJP, Logo, The size of the symbol; Defective voting machine adjustment is likely to take place on Monday.
< !- START disable copy paste -->