city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട് മണ്ഡലത്തിൽ ബി ജെ പി വോടെർമാർക്ക് പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചതിനെ കുറിച്ചും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് മുസ്ലീം ലീഗ് പരാതി നൽകി


കാസർകോട്: (www.kasargodvartha.com 05.06.2021) ഇക്കഴിഞ്ഞ നിയമസഭാ തെരെഞ്ഞട്ടുപ്പിൽ കാസർകോട് മണ്ഡലത്തിൽ ബി ജെ പി വോടെർമാർക്ക് പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചതിനെ കുറിച്ചും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് മുസ്ലീം ലീഗ് പരാതി നൽകി.

കാസർകോട് മണ്ഡലത്തിലെ ബൂത് നമ്പർ 46-ൽപ്പെട്ട വോടെർമാരെയാണ് പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചതെന്ന് മുസ്ലീം ലീഗ് മധൂർ പഞ്ചായത്ത് പ്രസിഡണ്ട് ഹാരിസ് ചൂരി നൽകിയ പരാതിയിൽ പറയുന്നു. 

കാസർകോട് മണ്ഡലത്തിൽ ബി ജെ പി വോടെർമാർക്ക് പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചതിനെ കുറിച്ചും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് മുസ്ലീം ലീഗ് പരാതി നൽകി

ഈ ബൂതിലെ ഭൂരിഭാഗം വോടെർമാരും ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരാണ്. തെരഞ്ഞെടുപ്പിന് മുമ്പ് ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട വോടെർമാർക്ക് പണം വിതരണം ചെയ്തതായി മനസ്സിലാക്കാൻ സാധിച്ചതായാണ് ഹാരിസ് ചൂരിയുടെ പരാതിയിൽ പറയുന്നത്.



ഇസത്ത് നഗർ, ഓൾഡ് ചൂരി, ബട്ടം പാറ എന്നീ മേഖലകളിൽ ഒരു ഫിനാൻ‌സറുടെ ഏജന്റുമാരാണ് ഈ തുക വിതരണം ചെയ്‌തത്. എന്നാൽ രാഷ്ടീയ പാർടി പ്രവർത്തകരുടെ സമയോചിതമായ ഇടപെടൽ കാരണം ജനാധിപത്യവിരുദ്ധമായ ഈ നടപടി പ്രാവർത്തികമായില്ല.

ജനാധിപത്യത്തെ അപായപ്പെടുത്തി പണാധിപത്യത്തിലൂടെ അരക്ഷിതാവസ്ഥ സൃഷ്ടിച്ച് സ്വന്തം താൽപര്യം സംരക്ഷിക്കാനാണ് ബി ജെ പി ശ്രമിച്ചത്. ഇതിന് നേതൃത്വം നൽകിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. ആരോപണത്തിൽ തെളിവുകൾ നൽകാൻ തയ്യാറാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

വിഷയത്തിൽ ശരിയായ അന്വേഷണം നടത്തി നീതിയുടെയും ജനാധിപത്യത്തിന്റെയും അന്തസ് കാക്കാൻ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. നേരത്തെ ഇത് സംബന്ധിച്ച് ഇലെക്ഷൻ കമ്മീഷനും പരാതി നൽകിയിരുന്നു.

Keywords:  Kerala, News, Kasaragod, Top-Headlines, Muslim-league, Political party, Politics, BJP, Election, Pinarayi-Vijayan, Complaint, Vote, The Muslim League has lodged a complaint with the Chief Minister seeking an inquiry into the BJP's attempt to influence voters in Kasargod constituency.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia