city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അഡ്വ. സി എച് കുഞ്ഞമ്പുവിൻ്റെ ഒന്നാംഘട്ട പൊതുപര്യടനം തുടങ്ങി; സ്വീകരണ കേന്ദ്രങ്ങളിൽ ആവേശകരമായ വരവേൽപ്

ചട്ടഞ്ചാൽ: (www.kasargodvartha.com 21.03.2021) ഉദുമ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി അഡ്വ. സി എച് കുഞ്ഞമ്പുവിൻ്റെ ഒന്നാംഘട്ട പൊതുപര്യടനം തുടങ്ങി. സ്വീകരണ കേന്ദ്രങ്ങളിൽ ആവേശകരമായ വരവേൽപാണ്‌ അദ്ദേഹത്തിന് ലഭിക്കുന്നത്. ചെമ്മനാട് പഞ്ചായത്തിലായിരുന്നു ആദ്യ ദിവസ പര്യടനം.

മൂഡം വയലിൽ പര്യടനം സിപിഐ ജില്ലാ സെക്രടറി ഗോവിന്ദൻ പളളിക്കാപ്പിൽ ഉദ്ഘാടനം ചെയ്തു. സി സത്യൻ അധ്യക്ഷത വഹിച്ചു. തെക്കിൽഫെറി, ഉക്രംപാടി, തൈര, പള്ളത്തിങ്കാൽ, പറമ്പ, പൊയിനാച്ചി, ചട്ടഞ്ചാൽ, മണ്ഡലിപ്പാറ, ബെണ്ടിച്ചാൽ, അണിഞ്ഞ, വയലാംകുഴി, ദേളി, ബേനൂർ, മുതലപ്പാറ, പെരുമ്പള, പാലിച്ചിയടുക്കം, പരവനടുക്കം, കൊമ്പനടുക്കം, ചെമ്മനാട് പാലം, ഉലൂജ, മക്കോട്ട്, മേൽപറമ്പ്, കട്ടക്കാൽ, കീഴൂർ, ചെമ്പരിക്ക, ചാത്തങ്കൈ, എ കെ ജി നഗർ, കൊക്കാൽ എന്നിവിടങ്ങളിൽ സ്വീകരണത്തിന് ശേഷം കളനാട് സമാപിച്ചു. തിങ്കളാഴ്ച ദേലംപാടി പഞ്ചായത്തിലാണ് പര്യടനം.

അഡ്വ. സി എച് കുഞ്ഞമ്പുവിൻ്റെ ഒന്നാംഘട്ട പൊതുപര്യടനം തുടങ്ങി; സ്വീകരണ കേന്ദ്രങ്ങളിൽ ആവേശകരമായ വരവേൽപ്

സ്വീകരണ കേന്ദ്രങ്ങളിൽ കെ വി കുഞ്ഞിരാമൻ, കെ കുഞ്ഞിരാമൻ എംഎൽഎ, വി രാജൻ, ടി നാരായണൻ, എ വി ശിവപ്രസാദ്, ബിപിൻ രാജ് പായം, കെ കുഞ്ഞിരാമൻ, കെ നാരായണൻ, എ പി ഉഷ, ഇ ടി മത്തായി, ശാഫി കണ്ണമ്പള്ളി, അൻവർ മാങ്ങാടൻ, തുളസീധരൻ ബളാനം സംസാരിച്ചു.

Keywords:  Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, LDF, Candidate, C H Kunjambu, The first phase of Adv. CH Kunjambu's election visit begins.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia