കൂത്തുപറമ്പിലെ സിപിഎം സ്ഥാനാർഥി ഉദുമയിൽ കെ ജി മാരാറുടെ ചീഫ് ഏജന്റായിരുന്നോ?
Mar 19, 2021, 18:21 IST
സൂപ്പി വാണിമേൽ
കാസർകോട്: (www.kasargodvartha.com 19.03.2021) ബി ജെ പി സംസ്ഥാന ജനറൽ സെക്രടറി എം ടി രമേശ് വ്യാഴാഴ്ച കോഴിക്കോട്ട് വാർത്താ സമ്മേളനത്തിൽ ഉദുമ മണ്ഡലത്തിൽ കെ ജി മാരാറുമായി ബന്ധപ്പെടുത്തി പറഞ്ഞ കാര്യങ്ങൾ വസ്തുതകളുമായി പൊരുത്തപ്പെടുന്നില്ലെന്ന് രേഖകൾ പറയുന്നു. മാരാറുടെ ചീഫ് ഇലക്ഷൻ ഏജന്റായിരുന്നു പിണറായി വിജയൻ എന്നാണ് രമേശ് പറഞ്ഞത്.
മാരാർ 1977 ലാണ് ഉദുമയിൽ ഭാരതീയ ലോക്ദൾ സ്ഥാനാർഥിയായി മത്സരിച്ചത്. സ്വതന്ത്രനായി ജനവിധി തേടിയ കോൺഗ്രസ് നേതാവ് എൻ കെ ബാലകൃഷ്ണൻ 31690 വോട്ടുകൾ നേടി മാരാറെ (28145) പരാജയപ്പെടുത്തി. ആ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് മണ്ഡലത്തിൽ സി പി എം സ്ഥാനാർഥിയായിരുന്നു സിറ്റിംഗ് എം എൽ എ പിണറായി വിജയൻ. 34465 വോട്ടുകൾ നേടി അദ്ദേഹം ആർ എസ് പിയുടെ അബ്ദുൽ ഖാദറിനെ (30064) പരാജയപ്പെടുത്തി.

അടിയന്തരാവസ്ഥയിൽ കൂടെക്കിടന്ന് രാപ്പനിയറിഞ്ഞവരായിരുന്നു പിണറായി ഉൾപെടെ സി പി എമിന്റേയും മാരാർജിയടക്കം ജനസംഘത്തിന്റേയും സെല്ലുകൾ പങ്കിട്ട അഖിലേന്ത്യ ലീഗിന്റേയും ജമാഅത് ഇസ്ലാമിയുടേയും നേതാക്കൾ. കോൺഗ്രസും മുസ്ലിം ലീഗും സി പി ഐയും ആർ എസ് പിയും ചേർന്ന മുന്നണിയുമായായിരുന്നു മത്സരം. ആ കാലത്തിന്റെ ചുമരിൽ സി പി എമും ജനസംഘവും ചേർന്നെഴുതിയതാണ് കെ ജി മാരാറുടെ പിൻമുറക്കാരനായ രമേശ് വായിച്ചതെങ്കിലും ജാഗ്രതയില്ലാതെപോയി.
കോൺഗ്രസ്-38, സി പി ഐ-23, കേരള കോൺഗ്രസ് - 20, മുസ്ലിം ലീഗ്-13, ആർ എസ് പി - ഒമ്പത് എന്നിങ്ങിനെ സീറ്റുകൾ നേടി യു ഡി എഫിന് ഭരണത്തുടർച ലഭിച്ചതായിരുന്നു 1977ലെ തെരഞ്ഞെടുപ്പുഫലം. 1970ൽ സി പി ഐ നേതൃത്വം നൽകിയ മുന്നണി ഏഴ് വർഷമാണ് ഭരിച്ചത്. സി പി എം - 17, ബി ജെ പിയുടെ പൂർവ രൂപമായ ഭാരതീയ ലോക് ദൾ - ആറ്, അഖിലേന്ത്യ മുസ്ലിം ലീഗ് - മൂന്ന്, കേരള കോൺഗ്രസ് (പിള്ള) - രണ്ട്, സ്വതന്ത്രർ - ഒമ്പത് എന്നിങ്ങിനെയായിരുന്നു പ്രതിപക്ഷ ബലം.
Keywords: Kerala, News, Kasaragod, Top-Headlines, CPM, Political party, Politics, BJP, Pinarayi-Vijayan, Congress, The CPM candidate from Koothuparamba, the chief agent of KG Marar?.
< !- START disable copy paste -->