city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ടി ഇ അബുല്ലയുടെ പേര് വെട്ടിയത് കോഴിക്കോട്ട് നിന്നും ലിസ്റ്റ് പാണക്കാട്ട് എത്തിയപ്പോൾ

കാസര്‍കോട്: (www.kasargodvartha.com 12.03.2021) കാസർകോട് നിയമസഭാ മണ്ഡലത്തിൽ പ്രഥമ പരിഗണനയിലുണ്ടായിരുന്ന മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ടും മുൻനഗരസഭാ ചെയർമാനുമായ ടി ഇ അബുല്ലയുടെ പേര് വെട്ടിയത് കോഴിക്കോട്ട് നിന്നും സ്ഥാനാർത്ഥി ലിസ്റ്റ് പാണക്കാട്ട് എത്തിയപ്പോൾ അച്ചടിച്ച സ്ഥാനാര്‍ത്ഥി ലിസ്റ്റിൽ ടി.ഇ.അബ്ദുല്ലയുടെ പേര് ഉച്ചയ്ക്ക് 12 മണിവരെ ഉണ്ടായിരുന്നു.

ലിസ്റ്റ് പാണക്കാട്ടെത്തിയപ്പോൾ ടി ഇ യുടെ പേര് വെട്ടി എൻ എ നെല്ലിക്കുന്നിൻ്റെ പേര് ബോൾ പെൻ കൊണ്ട് എഴുതി ചേർക്കുകയായിരുന്നു. പേര് വെട്ടി തിരുത്തിയതിൻ്റെ കോപി ഇപ്പോൾ നേതാക്കൾക്കിടയിലും പ്രവർത്തകർക്കിടയിലും പ്രചരിക്കുന്നുണ്ട്. മുസ്ലീം ലീഗ് മല്‍സരിക്കുന്ന 27 മണ്ഡലങ്ങളില്‍ രണ്ടിടത്ത് ഒഴികെ ബാക്കി എല്ലായിടത്തേയും സ്ഥാനാര്‍ത്ഥികളുടെ പേര് ഇതിലുണ്ട്. കാസര്‍കോടിന് നേരെ മലയാളത്തില്‍ ടൈപ്പ് ചെയ്ത പേര് മാത്രം വെട്ടി പച്ച മഷിയില്‍ എന്‍ എ നെല്ലിക്കുന്ന് എന്ന് എഴുതിയ ലിസ്റ്റാണ് സോഷ്യൽ മീഡിയയിലടക്കം പ്രചരിക്കുന്നത്.

ടി ഇ അബുല്ലയുടെ പേര് വെട്ടിയത് കോഴിക്കോട്ട് നിന്നും ലിസ്റ്റ് പാണക്കാട്ട് എത്തിയപ്പോൾ

ടി ഇ അബ്ദുല്ലക്ക് ഉറപ്പിച്ച സീറ്റ് അവസാന നിമിഷം ആരുടെയോ സമ്മര്‍ദ്ദത്തിന് വഴങ്ങി തിരുത്തുകയായിരുന്നുവെന്നാണ് പ്രവർത്തകരുടെ കമന്‍റുകൾ. ഐ എൻ എല്ലിൽ നിന്നും എൻ എ നെല്ലിക്കുന്നിനൊപ്പം മുസ്ലീം ലീഗിലെത്തിയ പി എം എ സലാമിന് മലപ്പുറത്ത് സീറ്റ് നൽകുമെന്ന സൂചനകൾ പുറത്ത് വന്നിരുന്നു. എന്നാൽ സലാം സ്ഥാനാർത്ഥി ലിസ്റ്റിൽ ഇടം പിടിക്കാതെ വന്നതോടെ എൻ എ നെല്ലിക്കുന്നിന് മൂന്നാം തവണയും പരിഗണിക്കുകയായിരുന്നുവെന്നാണ് ചില സംസ്ഥാന നേതാക്കളിൽ നിന്നും ലഭിച്ച അനൗപചാരികമായ പ്രതികരണം. യു ഡി എഫിന് ഭരണം ലഭിച്ചാൽ എൻ എ നെല്ലിക്കുന്നിനെ മന്ത്രിയാക്കാനാണ് അദ്ദേഹത്തെ വീണ്ടും മത്സരിപ്പിക്കുന്നതെന്ന സൂചനകളും സംസ്ഥാന നേതാക്കൾ നൽകുന്നുണ്ട്. യു ഡി എഫിന് ഭരണം ലഭിച്ചാൽ എൻ എ നെല്ലിക്കുന്നിനെ മന്ത്രിയാക്കാനാണ് അദ്ദേഹത്തെ വീണ്ടും മത്സരിപ്പിക്കുന്നതെന്ന സൂചനകളും സംസ്ഥാന നേതാക്കൾ നൽകുന്നുണ്ട്.

Keywords:  Kerala, News, Kasaragod, Political party, Politics, Top-Headlines, Niyamasabha-Election-2021, T.E Abdulla, N.A.Nellikunnu, TE Abulla's name was deleted when the list reached Panakkad from Kozhikode.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia