മുസ്ലിം ലീഗ് ഉയർത്തിപ്പിടിക്കുന്ന നയങ്ങൾക്കും തീരുമാനങ്ങൾക്കും പ്രവർത്തനങ്ങൾക്കും പ്രസക്തി വർധിച്ചിരിക്കുകയാണെന്ന് ടി ഇ അബ്ദുല്ല
Jan 7, 2022, 15:09 IST
കാസർകോട്: (www.kasargodvartha.com 07.01.2022) രാജ്യത്തെ പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങളിൽ മുസ്ലിം ലീഗ് ഉയർത്തിപ്പിടിക്കുന്ന നയങ്ങൾക്കും തീരുമാനങ്ങൾക്കും പ്രവർത്തനങ്ങൾക്കും പ്രസക്തി വർധിച്ചിരിക്കുകയാണെന്ന് ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ല പറഞ്ഞു. എല്ലാ മേഖലകളിലും മതന്യൂനപക്ഷങ്ങൾ വലിയ തോതിലുള്ള പ്രയാസങ്ങൾ നേരിടുമ്പോൾ അതിനെതിരെ മുസ്ലിം ലീഗിൻ്റെ ശബ്ദം മാത്രമാണ് കേൾക്കുന്നതെന്നും പാർലിമെൻ്റിലും നിയമസഭകളിലും അത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
കാസർകോട് മുനിസിപൽ തളങ്കര ദീനാർ നഗർ 30-ാം വാർഡ് മുസ്ലിം ലീഗ് സമ്മേളനത്തിൻ്റെ സമാപന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാഗത സംഘം ചെയർമാൻ ഹസൈനാർ തളങ്കര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി എൻ എ റസാഖ് സ്വാഗതം പറഞ്ഞു. മെഹന്തി - പുഡിങ്ങ് മത്സരങ്ങളിലെ വിജയികൾക്ക് നിയോജക മണ്ഡലം പ്രസിഡണ്ട് എ എം കടവത്ത് സമ്മാനദാനം നിർവഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുർ റഹ്‌മാൻ, അബ്ദുല്ലക്കുഞ്ഞി ചെർക്കള, കെ എം ബശീർ, ഹമീദ് ബെദിര, എ എ അസീസ്, ഖാലിദ് പച്ചക്കാട്, സഹീർ ആസിഫ്, ബി യു അബ്ദുല്ല, ഗഫൂർ തളങ്കര, അബ്ദുർ റഹ്‌മാൻ ഊദ്, എം എസ് അബൂബക, റഊഫ് പള്ളിക്കാൽ, മുശ്താഖ് പള്ളിക്കൽ, സലീം പള്ളിക്കാൽ, അമീർ കുണ്ടിൽ, ഹനീഫ് ദീനാർ നഗർ, ഉസ്മാൻ പള്ളിക്കാൽ പ്രസംഗിച്ചു. എം എസ് സകരിയ നന്ദി പറഞ്ഞു.

Keywords: News, Kerala, Kasaragod, Muslim-league, Politics, District, Municipality, Thalangara, Secretary, T E Abdullah, T E Abdullah said the policies, decisions and actions upheld by the Muslim League have become increasingly relevant.
< !- START disable copy paste -->