city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെമ്മനാട് പഞ്ചായത്തിന് അനുവദിച്ച ടർഫ് കോർട് രാഷ്ട്രീയ വിരോധത്താൽ മറ്റൊരിടത്തേക്ക് മാറ്റാൻ ശ്രമമെന്ന് സുഫൈജ അബൂബകർ

കോളിയടുക്കം: (www.kasargodvartha.com 27.08.2021) ഭൂമി വിട്ടുനൽകാൻ തയ്യാറായിട്ടും ചെമ്മനാട് പഞ്ചായത്തിന് അനുവദിച്ച ടർഫ് കോർട് രാഷ്ട്രീയ വിരോധം വെച്ച് മറ്റൊരിടത്തേക്ക് മാറ്റാൻ ശ്രമം നടക്കുന്നതായി പ്രസിഡന്റ് സുഫൈജ അബൂബകർ ആരോപിച്ചു.

  
ചെമ്മനാട് പഞ്ചായത്തിന് അനുവദിച്ച ടർഫ് കോർട് രാഷ്ട്രീയ വിരോധത്താൽ മറ്റൊരിടത്തേക്ക് മാറ്റാൻ ശ്രമമെന്ന് സുഫൈജ അബൂബകർ



കേന്ദ്ര ധനകാര്യ കമീഷൻ ഗ്രാൻഡ് ഫൻഡ് ഉപയോഗിച്ച് ചെമ്മനാട് പഞ്ചായത്തിന് ഒരു ടർഫ് കോർട് ജില്ലാ പഞ്ചായത്ത് അനുവദിക്കുകയും ഇതിനാവശ്യമായ സ്ഥലം ചട്ടഞ്ചാലിൽ വിട്ടു നൽകാൻ ജില്ലാ പഞ്ചായത്ത് അധികൃതർ, ചെമ്മനാട് പഞ്ചായത്ത് അധികൃതർക്ക് രേഖാമൂലം അറിയിപ്പും നൽകിയിരുന്നു. എന്നാൽ ചട്ടഞ്ചാലിൽ പഞ്ചായത്തിന് സ്ഥലം ഉണ്ടായിരുന്നില്ല.

പകരം ജില്ലാ പഞ്ചായത്ത് ആവശ്യപ്പെട്ട ആറാം വാർഡിൽ ലൈഫ് മിഷൻ പദ്ധതിയുടെ എതിർവശത്ത് പഞ്ചായത്ത് സ്വന്തമായി മറ്റൊരു മിനിസ്റ്റേഡിയവും ചിൽഡ്രൻസ് പാർകും പണിയുകയാണ്. പഞ്ചായത്തിന്റെ അധീനതയിൽ ഉണ്ടായിരുന്ന രാജീവ് ഗാന്ധി സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലുയർത്തുന്നതിനു വേണ്ടി സ്പോർട്സ് കൗൺസിലിന് കൈമാറി പ്രവർത്തി ആരംഭിച്ചിരിക്കുകയാണ്.

ഇക്കാരണങ്ങളാൽ ഏവർക്കും എത്തിപ്പെടാൻ പറ്റുന്നതും പാർകിംഗ് സൗകര്യം ഏറെയുള്ളതുമായ കോളിയടുക്കം, തലക്ലായി, പരവനടുക്കം എന്നിവിടങ്ങളിലുള്ള ഭൂമിയിൽനിന്ന് അനുയോജ്യമായ 50 സെന്റ് സ്ഥലം വിട്ടുനൽകാൻ പഞ്ചായത്ത് താൽപര്യപ്പെടുകയും ജില്ലാ പഞ്ചായത്തിന് ഇക്കാര്യം അറിയിപ്പ് നൽകുകയും ചെയ്തു. എന്നാൽ രാഷ്ട്രീയ വിരോധം തീർക്കാൻ വേണ്ടി ഈ ഡിവിഷനിലെ ജില്ലാ പഞ്ചായത്ത് അംഗം ടർഫ് കോർട് മറ്റൊരിടത്തേക്കു മാറ്റാനാണ് ശ്രമിക്കുന്നതെന്ന് സുഫൈജ കൂട്ടിച്ചേർത്തു.


Keywords:  Kerala,kasaragod,news,Chemnad,Politics,president,Koliyadukkam,Sufaija Abubakar alleges attempt to shift turf court allotted to Chemmanad panchayath

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia