സി പി എം കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണച്ചു; കോണ്‍ഗ്രസ് വനിതാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കി
Oct 29, 2019, 20:27 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 29.10.2019) സി പി എം കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണച്ച കോണ്‍ഗ്രസ് വനിതാ പഞ്ചായത്ത് പ്രസിഡണ്ടിനെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കി. പടന്ന പഞ്ചായത്ത് പ്രസിഡണ്ട് പി സി ഫൗസിയക്കെതിരെ സി പി എം കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണച്ച വൈസ് പ്രസിഡണ്ടായ ടി കെ സുബൈദയെയാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന കാരണത്താല്‍ മഹിളാ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തുനിന്നും നീക്കിയത്.
സി പി എം കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തില്‍ ഒപ്പിടുകയും വിപ്പ് ലംഘിച്ച് അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് നല്‍കുകയും ചെയ്തതിനാലാണ് നടപടിയുണ്ടായതെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ലതികാ സുഭാഷ് അറിയിച്ചു. പാര്‍ട്ടി നിര്‍ദേശം അനുസരിക്കാത്തതിന്റെ പേരില്‍ കഴിഞ്ഞ മാസം സുബൈദയെ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനത്തുനിന്നും പുറത്താക്കുന്നതിനായി ഭരണകക്ഷിയായ യു ഡി എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. എന്നാല്‍ ഇത് പരാജയപ്പെടുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഫൗസിയക്കെതിരെ സി പി എം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ഈ പ്രമേയവും പരാജയപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Congress, Politics, president, Subaida dismissed from Mahila Congress State secretary post
< !- START disable copy paste -->