city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിനയവും എളിമയും കൈമുതല്‍; അധ്യാപനത്തില്‍ നിന്നും വിപ്ലവത്തിന്റെ പാതയിലേക്ക് ചുവടു വെച്ച എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍

കാസര്‍കോട്: (www.kasargodvartha.com 10.01.2018) സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയായ തിരഞ്ഞെടുക്കപ്പെട്ട എം വി ബാലകൃഷ്ണന്‍ മാസ്റ്ററുടെ ജീവിതം സംഭവബഹുലം. വിനയവും എളിമയും കൈമുതലാക്കിയ ബാലകൃഷ്ണന്‍ മാസ്റ്റര്‍ അധ്യാപകവൃത്തിയില്‍ നിന്ന് പൊതുപ്രവര്‍ത്തന രംഗത്തേക്ക് എത്തിപ്പെട്ടപ്പോള്‍ നേരിടേണ്ടിവന്നത് ഒട്ടേറെ വെല്ലുവിളികള്‍. അടിയുറച്ച കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ പിറന്ന ബാലകൃഷ്ണന്‍ മാസ്റ്റര്‍ക്ക് സ്വാഭാവികമായും കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് ആഭിമുഖ്യം തോന്നിയിരുന്നു.

സ്‌കൂള്‍ പഠന കാലത്തും ഹൈസ്‌കൂള്‍ പഠന കാലത്തും കെ എസ് വൈ എഫില്‍ പ്രവര്‍ത്തിക്കുകയും സ്‌കൂള്‍ ലീഡറായി മാറുകയും ചെയ്തിരുന്നു. കെ എസ് വൈ എഫിന്റെ വില്ലേജ് സെക്രട്ടറി, നീലേശ്വരം ബ്ലോക്ക് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പിന്നീട് കര്‍ഷക തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, അഖിലേന്ത്യാ വര്‍ക്കിംഗ് കമ്മിറ്റി അംഗം, നിലവില്‍ സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.

1964 ലാണ് എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ക്ക് പാര്‍ട്ടിയില്‍ അംഗത്വം ലഭിച്ചത്. ബ്രാഞ്ച് സെക്രട്ടറി, അവിഭക്ത കയ്യൂര്‍- ചീമേനി ലോക്കല്‍ സെക്രട്ടറി, അവിഭക്ത നീലേശ്വരം ഏരിയാ കമ്മിറ്റി അംഗം, പിന്നീട് കാസര്‍കോട് ജില്ല രൂപീകരിച്ചപ്പോള്‍ ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. അന്ന് പി. കരുണാകരനായിരുന്നു ജില്ലാ സെക്രട്ടറി.

1996 മുതല്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗ്മായി പ്രവര്‍ത്തിച്ചു വരികയാണ്. 2015 ലെ ആലപ്പുഴ സംസ്ഥാന സമ്മേളനം മുതല്‍ സംസ്ഥാനകമ്മിറ്റി അംഗമായി പ്രവര്‍ത്തിക്കുകയാണ്. 2005 മുതല്‍ എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ കാസര്‍കോട് ജില്ലാ സെക്രട്ടറിയുടെ ചുമതലയുമുണ്ട്. 2008 ല്‍ സംസ്ഥാന വ്യാപകമായി സംഘടന (എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍) രൂപീകൃതമായപ്പോള്‍ സംസ്ഥാന ജനറല്‍സെക്രട്ടറിയായി ഇപ്പോഴും തുടരുന്നു.

സംസ്ഥാന തലത്തില്‍ മികവുറ്റ സംഘടനയായി എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ കെട്ടിപ്പെടുക്കുന്നതില്‍ നിര്‍ണ്ണായകമായ നേതൃത്വവും, പങ്കാളിത്തവും നിര്‍വ്വഹിച്ചുവരുന്നു. അവിഭക്ത കയ്യൂര്‍-ചീമേനി ലോക്കല്‍ സെക്രട്ടറി ആയിരുന്നപ്പോഴാണ് ചീമേനി കൂട്ടകൊല നടക്കുന്നത്.പാര്‍ട്ടിയെ സംബന്ധിച്ച് തീക്ഷ്ണമായ കാലഘട്ടമായിരുന്നു. ഈ വെല്ലുവിളികളെ അതിജീവിക്കാന്‍ ബാലകൃഷ്ണന്‍ മാസ്റ്ററുടെ നേതൃപാടവത്തിന് സാധിച്ചു.

തെരഞ്ഞെടുപ്പുകളില്‍ അവിഭക്ത തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ അസംബ്ലി, പാര്‍ലമെന്റ് മണ്ഡലം സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പുകളില്‍ ചുക്കാന്‍ പിടിച്ചു. 1988ല്‍ ചീമേനി പഞ്ചായത്ത് പ്രസിഡണ്ടായി. 12 വര്‍ഷത്തോളം ആ സ്ഥാനത്ത് തുടര്‍ന്നു. ഒട്ടേറെ ജില്ലാതല- സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കി പഞ്ചായത്തിനെ മികവുറ്റതാക്കി.

2005 ല്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി. ഈ കാലയളവില്‍ മികച്ച ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. അതോടൊപ്പം സാക്ഷരാത പ്രവര്‍ത്തനങ്ങളില്‍ ദേശിയിതലത്തില്‍ പ്രഥമ അഖിലേന്ത്യ അവാര്‍ഡ് പഞ്ചായത്തിന് ലഭിച്ചു. ഒട്ടേറെ മാതൃകാപ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി. സംസ്ഥാനത്തെ മികച്ച ജില്ലാ പഞ്ചായത്ത് അവാര്‍ഡ് നേടി.

ഡിപിസി കെട്ടിടം സംസ്ഥാനത്ത് ആദ്യമായി കാസര്‍കോട്ട് നിര്‍മ്മിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതും ബാലകൃഷ്ണന്‍ മാസ്റ്ററായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെ സംസ്ഥാന ചേമ്പറിന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 2002 ല്‍ പ്രധാനധ്യാപക ജോലി രാജിവെച്ച് പൂര്‍ണ്ണ സമയ പ്രവര്‍ത്തകനായി പാര്‍ടി സംഘടനാ പ്രവര്‍ത്തനത്തില്‍ കേന്ദ്രീകരിച്ചു. 2016 സെപ്തംബര്‍ രണ്ട് മുതല്‍ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ്‌ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നു. ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ പുതിയ ഉണര്‍വ് ഉണ്ടാക്കാന്‍ കഴിഞ്ഞു. തൊഴിലാളികളുടെ സേവനവേതന വ്യവസ്ഥകള്‍ പുതുക്കാന്‍ മുന്‍കൈ എടുത്തു. 1000 ത്തോളം പേര്‍ക്ക് ഒരുവര്‍ഷം തൊഴില്‍ നല്‍കി. യൂണിറ്റുകള്‍ ആരംഭിക്കാന്‍ പുതിയ ചര്‍ക്ക/തറി ഇദംപ്രഥമായി സംസ്ഥാനത്ത് പാപ്പിനിശ്ശേരിയില്‍ ആരംഭിച്ചു. 30 ശതമാനത്തിലധികം ഉദ്പ്പാദനം വര്‍ദ്ധിപ്പിച്ചു. വേതനം കൂട്ടി നല്‍കാന്‍ കഴിഞ്ഞു.

മുഴക്കോം ഗ്രാമീണ കലാസമിതിയുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ച അദ്ദേഹം നല്ല നാടകനടന്‍ കൂടിയായിരുന്നു. ഒരുവര്‍ഷം രണ്ടു വീതം നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. വോളിബോള്‍ താരം കൂടിയായിരുന്നു. അത്‌ലറ്റിക്ക്‌സ് 200 മീറ്റര്‍, 400 മീറ്റര്‍ സ്ഥിരമായി ചാമ്പ്യനായിരുന്നു.
മികച്ച സംഘാടകന്‍, ഭരണാധികാരി, പാര്‍ട്ടി ക്ലാസ് റിപ്പോര്‍ട്ടിംഗ് പ്രസംഗം എന്നീ നിലകളില്‍ മികവ് തെളിയിച്ചു. നല്ലൊരു വായനക്കാരനാണ്. എല്ലാത്തരം പുസ്തകങ്ങളുടെയും വായനകളില്‍ തല്‍പരനാണ്. പരേതനായ ചെറുവിട്ടാരവീട്ടില്‍ കുഞ്ഞമ്പു നമ്പ്യാര്‍- പരേതയായ മാഞ്ചേരി വീട്ടില്‍ ചിരുതൈ അമ്മ ദമ്പതികളുടെ മകനാണ്.

മക്കള്‍: എം.ആര്‍.പ്രതിഭ (ചട്ടഞ്ചാല്‍ എച്ച്.എസ്.എസ്), എം.ആര്‍.പ്രവീണ (സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍, ലണ്ടന്‍).

Keywords: Kasaragod, Kerala, news, CPM, Political party, Politics, Top-Headlines, Story About CPM Kasaragod District Secretary M.V Balakrishnan Master
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia