city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നടി ആക്രമിക്കപ്പെട്ട സംഭവം: ഇന്നസെന്റ് എം പിയും എംഎല്‍എ മുകേഷും നിയമത്തിന് മുന്നില്‍ ഒരുപോലെയെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

കൊച്ചി: (www.kasargodvartha.com 12.07.2017) നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇന്നസെന്റ് എം പിയും എം എല്‍ എ മുകേഷും നിയമത്തിന് മുന്നില്‍ ഒരുപോലെയെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. എം എല്‍ എയോ, എം പിയോ ആര് തന്നെയായാലും നിയമവ്യവസ്ഥയ്ക്ക് വിധേയരാണ്. നിയമപരമായി നടക്കേണ്ട കാര്യങ്ങള്‍ നടക്കും. അന്വേഷണത്തില്‍ ശുഭപ്രതീക്ഷയുണ്ടെന്നും കേസില്‍ ഇടപെടലോ, വഴിമാറ്റമോ ഉണ്ടാകില്ലെന്നും സ്പീക്കര്‍ പറഞ്ഞു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തെ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നടി ആക്രമിക്കപ്പെട്ട സംഭവം: ഇന്നസെന്റ് എം പിയും എംഎല്‍എ മുകേഷും നിയമത്തിന് മുന്നില്‍ ഒരുപോലെയെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന തെളിഞ്ഞതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ സബ് ജയിലില്‍ കഴിയുകയാണ് ദിലീപ് ഇപ്പോള്‍. പ്രത്യേക പരിഗണനകളൊന്നും തന്നെ പ്രതിക്ക് ലഭിക്കില്ല. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ലൈംഗികാതിക്രമത്തിനടക്കം സുപ്രധാന 11 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ഇന്നസെന്റിനെയും നടന്‍ മുകേഷിനെയും ചോദ്യം ചെയ്യേണ്ടിവരുമെന്ന തരത്തിലുമുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. കേസിന്റെ തുടക്കം മുതല്‍ ഇടതുപക്ഷത്തുനിന്നുള്ള എം എല്‍ എമാരായ ഗണേഷ്‌കുമാര്‍, മുകേഷ്, ഇന്നസെന്റ് എം പി എന്നിവര്‍ കേസില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും, ദിലീപിനെ പിന്തുണക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിനിടയിലായിരുന്നു ദിലീപിന്റെ അറസ്റ്റ്. മുകേഷിനെതിരെ കേസെടുത്താല്‍ എം എല്‍ എ സ്ഥാനം രാജി വെക്കേണ്ടി വരുമെന്ന് നേരത്തെ സി പി എം മുന്നറിയിപ്പ് നല്‍കിയിരുന്നു.


Keywords:  Kerala, Kochi, LDF, MLA, Cinema, Actor, Attack, Molestation, Accuse, arrest, Top-Headlines, news, Speaker P Sriramakrishnan on actress attack case

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia