city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബി ജെ പി പ്രവർത്തകരുടെ അക്രമത്തിൽ കവിളെല്ല് തകർന്ന സി പി എം ബ്രാഞ്ച് സെക്രടറിയുടെ മകനെ കണ്ണൂരിലേക്ക്‌ മാറ്റി

കാഞ്ഞങ്ങാട്: (www.kasargodvartha.com 19.12.2020) ബി ജെ പി പ്രവർത്തരുടെ അക്രമണത്തിൽ കവിളെല്ല് തകർന്ന യുവാവിനെ വിദഗ്ദ ചികിത്സയ്ക്കായി കണ്ണൂർ ആശുപത്രിയിലേക്ക് മാറ്റി. സിപിഎം ചെമ്മട്ടംവയൽ ബ്രാഞ്ച് സെക്രടറി ഗോപാലകൃഷ്ണന്റെ മകൻ യദു കൃഷ്ണനെയാണ് (25) ഡിസമ്പർ 16– ന് നിട്ടടുക്കത്ത് ബിജെപി പ്രവർത്തകർ ആക്രമിച്ചതായി പറയുന്നത്. 

കാഞ്ഞങ്ങാട് നഗരസഭ നെല്ലിക്കാട്ട് 7– ാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി സുജിത്തിന്റെ വിജയാഹ്ളാദ പ്രകടനത്തിൽ യദുകൃഷ്ണൻ പങ്കെടുത്തിരുന്നു. പരാജയപ്പെട്ട ബിജെപി സ്ഥാനാർത്ഥിയുടെ നേതൃത്വത്തിലാണ് ആക്രമം നടത്തിയതെന്നാണ് പരാതി.

ബി ജെ പി പ്രവർത്തകരുടെ അക്രമത്തിൽ കവിളെല്ല് തകർന്ന സി പി എം ബ്രാഞ്ച് സെക്രടറിയുടെ മകനെ കണ്ണൂരിലേക്ക്‌ മാറ്റി

അക്രമിസംഘം ഇരുമ്പുവടി ഉപയോഗിച്ച് യദു കൃഷ്ണന്റെ ഇടതുകാൽ തല്ലിയൊടിക്കുകയും, തലയ്ക്ക് വടികൊണ്ടടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തതായി പറയുന്നു. യുവാവിന്റെ തലയിലെ മുറിവിൽ ഏഴ് തുന്നിക്കെട്ട് വേണ്ടി വന്നു. അടിയേറ്റ് കവിളെല്ല് തകർന്ന യുവാവിനെ വിദഗ്ദ ചികിത്സയ്ക്കായാണ് കണ്ണൂർ ആശുപത്രിയിലേക്ക് മാറ്റിയത്.

മർദ്ദനത്തിൽ യദുകൃഷ്ണന്റെ വലതു കൈയ്ക്കും പരിക്കേറ്റു. ആക്രമി സംഘം യുവാവിന്റെ മൊബൈൽ ഫോണും കാറിന്റെ താക്കോലും തട്ടിയെടുത്തിരുന്നു. ബി ടെക്ക് ബിരുദധാരിയായ യദുകൃഷ്ണൻ സിപിഎം അനുഭാവിയാണെന്നല്ലാതെ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനല്ല.

ബിജെപി പ്രവർത്തകർക്കെതിരെ കല്ലെറിഞ്ഞെന്നാരോപിച്ചാണ് യുവാവിന്റെ കാൽ തല്ലിയൊടിച്ചത്. തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം നടന്ന ഡിസമ്പർ 16 –ന് ഉച്ചയ്ക്കാണ് ആക്രമമുണ്ടായത്. യദുകൃഷ്ണനെ അക്രമിച്ചവർക്കെതിരെ ഹൊസ്ദുർഗ് പോലീസ് നരഹത്യാശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

Keywords:  Kerala, News, Kanhangad, Kasaragod, CPM Worker, CPM, Son, Politics, BJP, Assault, Hospital, Treatment, Son of a CPM branch secretary whose cheekbone was broken due to violence by BJP workers has been shifted to Kannur.

< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia