എല്ലാം നിരീക്ഷിക്കാന്‍ ആളുള്ളത് നല്ലതുതന്നെ; ഹര്‍ജിക്ക് പിന്നില്‍ ആരെന്ന് കണ്ടെത്തിത്തരാനും സഹായിക്കണമെന്ന് മാധ്യമങ്ങളോട് ശശീന്ദ്രന്‍
Jan 31, 2018, 16:40 IST
തിരുവനന്തപുരം: (www.kasargodvartha.com 31.01.2018) എല്ലാ കാര്യത്തിലും തന്നെ സസൂക്ഷ്മം നിരീക്ഷിക്കാന്‍ മാധ്യമങ്ങള്‍ കാണിക്കുന്ന താല്‍പര്യത്തില്‍ സന്തോഷമുണ്ടെന്നും ഹര്‍ജിക്ക് പിന്നില്‍ ആരെന്ന് കണ്ടെത്തിത്തരാനും സഹായിക്കണമെന്നും മാധ്യമങ്ങളോട് മുന്‍ മന്ത്രി എ കെ ശശീന്ദ്രന്‍. കോടതിയില്‍ പരാതി നിലനില്‍ക്കെ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും അതിനാല്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.
ഫോണ്‍കെണി കേസില്‍ എ കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. നേരത്തെ കീഴ്‌കോടതിയില്‍ ഹര്‍ജി നല്‍കിയ തിരുവനന്തപുരം തൈക്കാട് സ്വദേശിനി മഹാലക്ഷ്മിയാണ് ഹര്‍ജിക്കാരി. പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തകയുടെ മൊഴി മാത്രം സ്വീകരിച്ചുകൊണ്ടാണ് കീഴ്‌ക്കോടതി വിധി പുറപ്പെടുവിച്ചത്. കേസില്‍ പെണ്‍കുട്ടിക്ക് എതിരെ അടക്കം കേസുകള്‍ നിലവിലുണ്ട്. ഈ കേസിലെ മറ്റ് സാക്ഷിമൊഴികളും രേഖകളും വിശദാംശങ്ങളുമൊന്നും കോടതി പരിഗണിച്ചില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഭയം മൂലമാണ് പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക ശശീന്ദ്രന് അനുകൂലമായി മൊഴി നല്‍കിയതെന്നും, കേസ് പിന്‍വലിക്കരുതെന്നും ആവശ്യപ്പെട്ട് മഹാലക്ഷ്മി തിരുവനന്തപുരം സിജെഎം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മഹാലക്ഷ്മി നല്‍കിയ സ്വകാര്യ ഹര്‍ജി കോടതി തള്ളുകയായിരുന്നു. ഇതിനിടെ തൈക്കാട് സ്വദേശിനി മഹാലക്ഷ്മിയുടേത് വ്യാജ വിലാസമാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thiruvananthapuram, Kerala, news, Top-Headlines, Politics, High-Court, Shasheendran on Honey trap case.