കാസർകോട്ട് വ്യാഴാഴ്ച ഏഴ് പേര്‍ കൂടി നാമനിര്‍ദേശ പത്രിക നല്‍കി; എൽഡിഎഫ് സ്ഥാനാർഥികളുടെ പത്രിക സമർപണം പൂർത്തിയായി
Mar 18, 2021, 20:55 IST
കാസർകോട്: (www.kasargodvartha.com 18.03.2021) നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ വ്യാഴാഴ്ച ഏഴ് സ്ഥാനാര്‍ഥികള്‍ കൂടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർഥി വി വി രമേശന്‍ വരണാധികാരി ഡെപ്യൂടി കലക്ടര്‍ ഷാജി എം കെ മുമ്പാകെയും യുഡിഎഫ് സ്ഥാനാർഥി എ കെ എം അശ്‌റഫ് സഹവരണാധികാരി ബിഡിഒഎസ് അനുപം മുമ്പാകെയും കാസര്‍കോട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എം എ ലത്വീഫ് വരണാധികാരി ആര്‍ഡിഒ പി ഷാജു മുമ്പാകെയും പത്രിക നല്‍കി.
എൽഡിഎഫ് ഡമി സ്ഥാനാർഥികളായി മഞ്ചേശ്വരത്ത് സിപിഎമിലെ പി രഘുദേവനും കാസർകോട്ട് ഐഎൻഎലിലെ അബ്ദുല്‍ അസീസും ഉദുമയില്‍ സിപിഎമിലെ സി ബാലനും പത്രിക സമർപിച്ചു. തൃക്കരിപ്പൂരിൽ സ്വതന്ത്ര സ്ഥാനാര്‍ഥി ടി മഹേഷും പത്രിക നൽകിയിട്ടുണ്ട്. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ വ്യാഴാഴ്ച പത്രികളൊന്നും ലഭിച്ചില്ല.
വ്യാഴാഴ്ചയോടെ ജില്ലയിലെ എൽഡിഎഫ് സ്ഥാനാർഥികളുടെ പത്രികാ സമർപണം പൂർത്തിയായി. കഴിഞ്ഞ ദിവസങ്ങളിൽ എൽഡിഎഫ് സ്ഥാനാർഥികളായി ഉദുമയിൽ സിഎച് കുഞ്ഞമ്പുവും തൃക്കരിപ്പൂരിൽ എം രാജഗോപാലനും കാഞ്ഞങ്ങാട്ട് ഇ ചന്ദ്രശേഖരനും പത്രിക നൽകിയിരുന്നു. പത്രികാ സമര്‍പ്പണം വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് അവസാനിക്കും.
Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, UDF, LDF, BJP, Nomination Letters, Seven more candidates filed nomination papers in Kasaragod on Thursday.
< !- START disable copy paste -->