Commemoration | ജനാധിപത്യ സംരക്ഷണം നിർഭയത്വത്തിലൂടെ മാത്രമേ സാധ്യമാകൂവെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രടറി കെകെ അബ്ദുൽ ജബ്ബാർ; 'രാജ്യം ഭരിക്കുന്നത് പ്രതിപക്ഷ ശബ്ദങ്ങളെ ഭയപ്പെടുന്ന സർകാർ'
Dec 23, 2022, 16:59 IST
കാസർകോട്: (www.kasargodvartha.com) വംശീയ വിഭജനവും മത വിദ്വേഷവും പരത്തി രാജ്യത്തിന്റെ പൈതൃകങ്ങൾ നശിപ്പിക്കുന്ന സംഘ്പരിവാർ വർഗീയതക്കെതിരെ പോരാടാനും ജനാധിപത്യം സംരക്ഷിക്കാനും നിർഭയത്വത്തിലൂടെ മാത്രമേ സാധ്യമാകൂയെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രടറി കെകെ അബ്ദുൽ ജബ്ബാർ പറഞ്ഞു. പ്രതിപക്ഷ ശബ്ദങ്ങളെ ഭയപ്പെടുന്ന സർകാരാണ് രാജ്യം ഭരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘ്പരിവാർ അക്രമങ്ങൾക്കെതിരെ നിലകൊണ്ടതിനാണ് ഇരുട്ടിന്റെ മറപിടിച്ച് കടയിൽകയറി ബാപ്പാന്റെ മുന്നിൽവെച്ച് ആർഎസ്എസ് ക്രിമിനൽസംഘം സൈനുൽ ആബിദിനെ കൊല്ലപ്പെടുത്തിയതെന്നും രക്തസാക്ഷികളുടെ മരണം ജനാധിപത്യ പോരാളികൾക്ക് പ്രചോദനമാണെന്നും അബ്ദുൽ ജബ്ബാർ പറഞ്ഞു.
എസ്ഡിപിഐ കാസർകോട് മണ്ഡലം കമിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൈനുൽ ആബിദ് അനുസ്മരണ യോഗം അണങ്കൂർ ഓഫീസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാക്യാര, ജെനറൽ സെക്രടറി മുനീർ എഎച്, അഹ്‌മദ് ചൗക്കി, സവാദ് സിഎ സംസാരിച്ചു. മുഹമ്മദ് കരിമ്പളം അധ്യക്ഷത വഹിച്ചു. അൻവർ കല്ലങ്കൈ സ്വാഗതവും എസ്എ അബ്ദുർ റഹ്‌മാൻ നന്ദിയും പറഞ്ഞു.
Keywords: SDPI State Secretary KK Abdul Jabbar said that democracy can only be preserved through fearlessness, Kerala, Kasaragod,news, Top-Headlines, SDPI, Politics, Secretary, Government,president.