city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Minister for Kasaragod | സജി ചെറിയാന്റെ രാജി; ഒഴിവ് വരുന്ന മന്ത്രി സ്ഥാനം കാസര്‍കോടിന് ലഭിക്കുമോ?

കാസര്‍കോട്: (www.kasargodvartha.com) സജി ചെറിയാന്റെ രാജിയോടെ പിണറായി വിജയന്‍ സര്‍കാരില്‍ ഒഴിവുവരുന്ന മന്ത്രി സ്ഥാനം കാസര്‍കോടിന് ലഭിച്ചേക്കും. അങ്ങനെയെങ്കില്‍ ഉദുമ എംഎല്‍എ അഡ്വ. സി എച് കുഞ്ഞമ്പുവിനാണ് നറുക്ക് വീഴുക. എല്‍ഡിഎഫിന് മൂന്ന് എംഎല്‍എമാരെ സംഭാവന നല്‍കിയ കാസര്‍കോട് ജില്ലയ്ക്ക് മന്ത്രി സ്ഥാനം അനുവദിക്കാത്തത് നേരത്തേ തന്നെ വിമര്‍ശന വിധേയമായിരുന്നു.
               
Minister for Kasaragod | സജി ചെറിയാന്റെ രാജി; ഒഴിവ് വരുന്ന മന്ത്രി സ്ഥാനം കാസര്‍കോടിന് ലഭിക്കുമോ?

മന്ത്രിസഭ രൂപീകരണ വേളയില്‍ സി എച് കുഞ്ഞമ്പുവിന് മന്ത്രി സ്ഥാനം നല്‍കുന്നത് പരിഗണനയ്ക്ക് വന്നിരുന്നുവെങ്കിലും ഘടക കക്ഷികളെയും മറ്റുമാനദണ്ഡങ്ങളും പരിഗണിക്കേണ്ടി വന്നപ്പോള്‍ കാസര്‍കോടിന് അവസരം നഷ്ടമാവുകയായിരുന്നു. എന്നാല്‍ ഒഴിവ് വരുന്ന മന്ത്രി സ്ഥാനത്തിന് ആ പരിഗണന സിപിഎം നല്‍കാന്‍ സാധ്യതയില്ല. രണ്ട് തവണ എംഎല്‍എ ആയ സി എച് കുഞ്ഞമ്പുവിന് പരിഗണന ലഭിച്ചാല്‍ കാസര്‍കോടിനോട് അവഗണനയെന്ന ആക്ഷേപം ഒഴിവാക്കാനാകും. സിപിഎം ജില്ലാ നേതൃത്വത്തിന്റെ സമ്മര്‍ദമുണ്ടായാല്‍ മന്ത്രി സ്ഥാനം കിട്ടിയേക്കും.

1987 ല്‍ തൃക്കരിപ്പൂരില്‍ നിന്ന് വിജയിച്ച് ഇ കെ നായനാര്‍ മുഖ്യമന്ത്രി ആയതിന് ശേഷം കാസര്‍കോട് ജില്ലയില്‍ ഒരു സിപിഎം മന്ത്രിയും ഉണ്ടായിട്ടില്ല. കാലങ്ങളായി ഇടതുപക്ഷത്തിന് മുന്‍തൂക്കം നല്‍കുന്ന കാസര്‍കോട് ജില്ലയ്ക്ക് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം പ്രവര്‍ത്തകരിലുമുണ്ട്. 2011-16 ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും കാസര്‍കോടിന് പ്രാതിനിധ്യം ഉണ്ടായിരുന്നില്ല. അവസാനമായി കാസര്‍കോട് നിന്ന് മന്ത്രിമാരായത് ചെര്‍ക്കളം അബ്ദുല്ലയും ഇ ചന്ദ്രശേഖരനുമാണ്. എ കെ ആന്റണി മന്ത്രിസഭയില്‍ 2001 മുതല്‍ 2004 വരെ തദ്ദേശ വകുപ്പാണ് ചെര്‍ക്കളം അബ്ദുല്ല കൈകാര്യം ചെയ്തത്. ഇ ചന്ദ്രശേഖരന്‍ 2016 മുതല്‍ 2021 വരെ റവന്യു വകുപ്പ് മന്ത്രിയായിരുന്നു. എന്നാല്‍ രണ്ടാം പിണറായി മന്ത്രിസഭയില്‍ ജില്ല അവഗണിക്കപ്പെട്ടു.

സജിചെറിയാന്‍ കൈകാര്യം ചെയ്തിരുന്നത് ഫിഷറീസ് - സാംസ്‌കാരിക വകുപ്പാണ്. മീന്‍ പിടുത്ത തൊഴിലാളികള്‍ ഏറെയുള്ളതും അവര്‍ ഏറെ അവഗണന നേരിടുന്നതുമായ പ്രദേശമാണ് കാസര്‍കോട്. കാലങ്ങളായി തങ്ങളുടെ പരാതികള്‍ കേള്‍ക്കാന്‍ ആരുമില്ലെന്ന് ഇവര്‍ നിരന്തരം പരാതിപ്പെടുന്നു. ജില്ലയുടെ മൊത്തത്തിലുള്ള വികസനത്തിനൊപ്പം മീന്‍പിടുത്ത തൊഴിലാളികളുടെ ക്ഷേമത്തിനും, മന്ത്രിസ്ഥാനം ലഭിക്കുകയാണെങ്കില്‍ മുതല്‍ കൂട്ടാവുമെന്ന് ചൂണ്ടിക്കാണിക്കപ്പടുന്നു.

സാംസ്‌കാരികപരമായും ഏറെ പ്രാധാന്യമുള്ള ജില്ലയാണ് കാസര്‍കോട്. നിരവധി പ്രതിഭകള്‍ കാസര്‍കോട്ട് ഉണ്ടെങ്കിലും അവര്‍ പുറം ലോകമറിയാതെ ഇവിടെത്തന്നെ ഒതുങ്ങേണ്ടിവരുന്നത് സര്‍കാര്‍ സംവിധാനങ്ങളുടെ പരാജയമെന്ന ആക്ഷേപമുണ്ട്. ഇതിന് മന്ത്രിസ്ഥാനം ലഭിക്കുക വഴി മാറ്റത്തിന് തുടക്കം കുറിക്കാനാകുമെന്നാണ് വിലയിരുത്തുന്നത്. ഇക്കാര്യത്തില്‍ സിപിഎം സംസ്ഥാന നേതൃത്വം അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് കാസര്‍കോട്ടെ ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.

അതേസമയം സജി ചെറിയാന് പകരം ആലപ്പുഴയിൽ നിന്ന് തന്നെ ഒരാളെ പരിഗണിക്കുകയാണെങ്കിൽ പി പി ചിത്തരഞ്ജൻ മന്ത്രിസഭയിലേക്ക് എത്തിയേക്കും. തത്കാലം സജി ചെറിയാന്റെ വകുപ്പുകൾ മുഖ്യമന്ത്രി കൈകാര്യം ചെയ്യും.

Keywords:  News, Kerala, CH Kunhambu MLA, Kasaragod,  Top-Headlines, Political Party, Politics, CPM, Government, Minister, Pinarayi-Vijayan, Saji Cherian, Resignation of Saji Cherian; may get minister for Kasaragod.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia