city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേരളത്തെ അഫ്ഗാനിസ്താനാക്കാനുള്ള നീക്കം സംസ്ഥാന ഭരണകൂടവും പൊലീസും കയ്യും കെട്ടി നോക്കി നിൽക്കുകയാണെന്ന് രവീശ തന്ത്രി കുണ്ടാർ; കുട്ടികൾക്ക് 'ഞാൻ ബാബറി' ബാഡ്ജ് വിതരണം ചെയ്ത നടപടി അപലപനീയം; സ്ഥലനാമങ്ങള്‍ ഉള്‍പെടെ മാറുന്നത് ഗൗരവത്തോടെ കാണണം'

കാസർകോട്: (www.kasargodvartha.com 07.12.2021) കേരളത്തെ അഫ്ഗാനിസ്താൻ ആക്കാനും സമൂഹത്തിൽ മതവിദ്വേഷം പരത്തി ഭിന്നിപ്പുണ്ടാക്കാനുമുള്ള തീവ്ര ഇസ്ലാമിക സംഘടനകളുടെ നീക്കം സംസ്ഥാന ഭരണകൂടവും പൊലീസും കയ്യും കെട്ടി നോക്കി നിൽക്കുകയാണെന്നും ഇത് അനുവദിക്കാനാകില്ലെന്നും ബിജെപി ജില്ലാ പ്രസിഡൻ്റ് രവീശ തന്ത്രി കുണ്ടാർ പറഞ്ഞു.

കുമ്പള ഗവ. ഹയർസെകൻഡറി വിദ്യാലയത്തിൽ കുട്ടികൾക്ക് 'ഞാൻ ബാബറി' ബാഡ്ജ് വിതരണം ചെയ്ത നടപടി അപലപനീയമാണ്. അയോധ്യയിലെ തർക്കപ്രദേശം രാമജന്മഭൂമി തന്നെയാണെന്ന് സുപ്രീംകോടതി വിധിയിൽ തെളിഞ്ഞതാണ്. നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷമാണ് അയോധ്യയിൽ ഭവ്യമായ രാമമന്ദിരം മന്ദിരം ഉയരുന്നത്. ന്യൂനപക്ഷ സമൂഹത്തിന് ആരാധനാലയം പണിയാനുള്ള സ്ഥലവും അനുവദിച്ചു നൽകുകയുണ്ടായി. ഈ സാഹചര്യത്തിൽ ബാബറി മസ്ജിദ് എന്ന വിഷയം തന്നെ അപ്രസക്തമായി മാറി. എന്നാലും ഈ വിധിയെ അംഗീകരിക്കാൻ മടിക്കുന്ന ചില ദേശ വിരുദ്ധ ശക്തികൾ സമൂഹത്തിൽ അസ്വസ്ഥതകൾ ഉണ്ടാക്കാൻ പരിശ്രമിക്കുകയാണ്.
കേരളത്തെ അഫ്ഗാനിസ്താനാക്കാനുള്ള നീക്കം സംസ്ഥാന ഭരണകൂടവും പൊലീസും കയ്യും കെട്ടി നോക്കി നിൽക്കുകയാണെന്ന് രവീശ തന്ത്രി കുണ്ടാർ; കുട്ടികൾക്ക് 'ഞാൻ ബാബറി' ബാഡ്ജ് വിതരണം ചെയ്ത നടപടി അപലപനീയം; സ്ഥലനാമങ്ങള്‍ ഉള്‍പെടെ മാറുന്നത് ഗൗരവത്തോടെ കാണണം'

കേരളത്തിലെ മാറുന്ന സാമൂഹിക സാഹചര്യം ഗൗരവത്തിൽ കാണേണ്ടതുണ്ട്. അറേബ്യൻ നാടുകളിൽ പോലും കാണാത്ത വിധത്തിൽ അന്യമത വിദ്വേഷവും വഹാബി വൽകരണവും കേരളത്തിൽ നടക്കുന്നു. കഴിക്കുന്ന ഭക്ഷണത്തിലും ധരിക്കുന്ന വസ്ത്രത്തിലും ജീവിക്കുന്ന കെട്ടിടത്തിൽ പോലും മതം കടന്നുവരുന്നതായും സ്ഥലനാമങ്ങള്‍ ഉള്‍പെടെ മാറുന്നതും ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും രവീശ തന്ത്രി കുണ്ടാര്‍ പറഞ്ഞു.

Keywords:  Kerala, News, Kasaragod, Political party, Politics, BJP, Babari-Masjid, Ravisha Thantri Kuntar says that move to turn Kerala into Afghanistan.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia