Criticism | അധികാരം കിട്ടിയാല്‍ വിലക്കയറ്റം തടയുമെന്ന് പ്രഖ്യാപിച്ച ഇടത് സര്‍കാര്‍ ജനങ്ങളില്‍ അധികഭാരം ചുമത്തി വഞ്ചിക്കുകയാണെന്ന് രവീശ തന്ത്രി കുണ്ടാര്‍
Apr 3, 2023, 21:23 IST
കാസര്‍കോട്: (www.kasargodvartha.com) അധികാരം കിട്ടിയാല്‍ വിലക്കയറ്റം തടയുമെന്ന് പ്രഖ്യാപിച്ച ഇടത് സര്‍കാര്‍ ജനങ്ങളില്‍ അധികഭാരം ചുമത്തി വഞ്ചിക്കുകയാണെന്ന വിമര്‍ശനവുമായി ബി ജെ പി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍.
പെട്രോളിനും ഡീസലിനും രണ്ടുരൂപ അധിക സെസ് ചുമത്തിത്തുടങ്ങിയതോടെ സര്‍വ മേഖലയിലും വിലക്കയറ്റം ക്ഷണിച്ചുവരുത്തുന്ന സംസ്ഥാന സര്‍കാര്‍ നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ട് ബിജെപി കാസര്‍കോട് നഗരത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരന് ജീവിക്കാന്‍ കഴിയാത്ത വിധം നിത്യോപയോഗ സാധനങ്ങള്‍ക്ക് വില വര്‍ധിച്ചു കൊണ്ടിരിക്കുകയാണെന്നും വീണ്ടും നികുതി വര്‍ധിപ്പിച്ചതോടെ അത് ഇരട്ട പ്രഹരമായിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കറന്തക്കാട് നിന്ന് ആരംഭിച്ച പ്രകടനം പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു.
ജില്ലാ ജെനറല്‍ സെക്രടറി വിജയകുമാര്‍ റൈ, സെക്രടറിമാരായ ഉമാകടപ്പുറം, മനു ലാല്‍ മേലത്ത്, സംസ്ഥാന സമിതി അംഗം സവിത ടീചര്‍, യുവമോര്‍ച സംസ്ഥാന വൈസ് പ്രസിഡന്റ് അഞ്ജു, മഹിള മോര്‍ച ജില്ലാ പ്രസിഡന്റ് പുഷ്പാ ഗോപാലന്‍, മധൂര്‍ പഞ്ചായത് പ്രസിഡന്റ് കെ ഗോപാലകൃഷ്ണ, സമ്പത്ത് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പെട്രോളിനും ഡീസലിനും രണ്ടുരൂപ അധിക സെസ് ചുമത്തിത്തുടങ്ങിയതോടെ സര്‍വ മേഖലയിലും വിലക്കയറ്റം ക്ഷണിച്ചുവരുത്തുന്ന സംസ്ഥാന സര്‍കാര്‍ നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ട് ബിജെപി കാസര്‍കോട് നഗരത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരന് ജീവിക്കാന്‍ കഴിയാത്ത വിധം നിത്യോപയോഗ സാധനങ്ങള്‍ക്ക് വില വര്‍ധിച്ചു കൊണ്ടിരിക്കുകയാണെന്നും വീണ്ടും നികുതി വര്‍ധിപ്പിച്ചതോടെ അത് ഇരട്ട പ്രഹരമായിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കറന്തക്കാട് നിന്ന് ആരംഭിച്ച പ്രകടനം പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു.
Keywords: Ravisha Tantri Kuntar slams Pinarayi Govt, Kasaragod, News, Politics, BJP, Top-Headlines, Inauguration, Kerala.