കല്യോട്ടെത്തിയ രമ്യ ഹരിദാസ് എംപിക്ക് പ്രവര്‍ത്തകരുടെ വികാരനിര്‍ഭരമായ സ്വീകരണം; പ്രസ്ഥാനത്തിനുവേണ്ടി ജീവന്‍ ത്യജിച്ചവര്‍ തന്നെയാണ് തങ്ങളുടെ ശക്തിയെന്നും രമ്യ
Sep 12, 2019, 18:32 IST
കാസര്‍കോട്: (www.kasargodvartha.com 12.09.2019) കല്യോട്ടെത്തിയ രമ്യ ഹരിദാസ് എം പിക്ക് പ്രവര്‍ത്തകരുടെ വികാരനിര്‍ഭരമായ സ്വീകരണം. വ്യാഴാഴ്ച രാവിലെ ഡി സി സി ഓഫീസില്‍ എത്തിയ ശേഷമാണ് നേതാക്കള്‍ക്കൊപ്പം ആലത്തൂര്‍ എം പി രമ്യ ഹരിദാസ് കല്യോട്ടെത്തിയത്.
കൊല്ലപ്പെട്ട ശരത്‌ലാലിന്റെയും കൃപേഷിന്റെയും സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് രമ്യ ഹരിദാസ് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തത്. കോണ്‍ഗ്രസ് ജില്ലാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ രമ്യ ഹരിദാസ് എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ചെര്‍ക്കളയില്‍ നടക്കേണ്ടിയിരുന്ന കണ്‍വെന്‍ഷന്‍ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും അസൗകര്യം മാനിച്ച് മാറ്റിവെക്കുകയായിരുന്നു.
കാസര്‍കോട് ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നില്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രമ്യ ഹരിദാസിനെ സ്വീകരിച്ചു. കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും ഒപ്പമാണ് പുഷ്പാര്‍ച്ചന നടത്തിയത്. പ്രസ്ഥാനത്തിനുവേണ്ടി ജീവന്‍ ത്യജിച്ചവര്‍ തന്നെയാണ് തങ്ങളെ മുന്നോട്ട് നയിക്കാനുള്ള ശക്തി പകരുന്നതെന്ന് രമ്യ ഹരിദാസ് പ്രവര്‍ത്തകരോട് പറഞ്ഞു.
Keywords: Kerala, news, kasaragod, MP, visit, Congress, Convention, DCC, Politics, Ramya Haridas visits kalyot