കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഗുരുവായൂരില്‍ നിര്‍മാല്യദര്‍ശനം നടത്തി
Jul 7, 2018, 11:41 IST
ഗുരുവായൂര്‍: (www.kasargodvartha.com 07.07.2018) കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഗുരുവായൂരില്‍ നിര്‍മാല്യദര്‍ശനം നടത്തി. ശനിയാഴ്ച രാവിലെ മൂന്നരമണിയോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം അരമണിക്കൂറോളം ദര്‍ശനത്തിനായി ചെലവഴിച്ചു. പിന്നീട് ദേവസ്വത്തിന്റെ ശ്രീവത്സം ഗെസ്റ്റ് ഹൗസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് എ.നാഗേഷ്, പി.എം.ഗോപിനാഥ് തുടങ്ങിയ ബിജെപി ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം എട്ടരമണിയോടെ മടങ്ങി.
വെള്ളിയാഴ്ച നെടുമ്പാശേരിയില്‍നിന്നു കാര്‍ മാര്‍ഗമാണു കേന്ദ്രമന്ത്രി ഗുരുവായൂരിലെത്തിയത്. ഐജി എം.ആര്‍.അജിത്കുമാര്‍, സിറ്റി പോലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്ര എന്നിവരുടെ നേതൃത്വത്തില്‍ ക്ഷേത്രപരിസരത്ത് വന്‍ സുരക്ഷ ഒരുക്കിയിരുന്നു. ദേവസ്വം ചെയര്‍മാന്‍ കെ.ബി.മോഹന്‍ദാസ്, അഡ്മിനിസ്‌ട്രേറ്റര്‍ സി.സി.ശശിധരന്‍ എന്നിവര്‍ മന്ത്രിയെ സ്വീകരിക്കാനെത്തി.

Keywords: Rajnath Singh to visit Guruvayur temple, Temple, visit, Minister, BJP, Meeting, Religion, News, Kerala, Top-Headlines.