city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രാഹുല്‍ ഗാന്ധിയുടെ സര്‍വ്വേയില്‍ കേരളത്തിലെ 14 ഡി സി സി പ്രസിഡണ്ടുമാരില്‍ എ ഗ്രേഡ് നേടിയത് 2 പേര്‍ മാത്രം; ടി സിദ്ദീഖും ശ്രീകണ്ഠനും എ ഗ്രേഡ് നേടിയപ്പോള്‍ ഹക്കീം കുന്നിലിന് സി ഗ്രേഡ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 22.12.2018) എ ഐ സി സി പ്രസിഡന്റ് രാഹുല്‍ ഗാന്ധി നടത്തിയ രഹസ്യ സര്‍വ്വേയില്‍ കേരളത്തിലെ 14 ഡിസിസി പ്രസിഡണ്ടുമാരില്‍ 'എ' ഗ്രേഡ് നേടിയത് രണ്ടുപേര്‍ മാത്രം. കോഴിക്കോട്ട് ടി സിദ്ദീഖും, പാലക്കാട്ട് വി കെ ശ്രീകണ്ഠനും. കാസര്‍കോട് ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ഉള്‍പ്പെടെ അഞ്ച് പ്രസിഡണ്ടുമാര്‍ തീരെ തൃപ്തികരമല്ലാത്ത 'സി' കാറ്റഗറിയില്‍ ഉള്‍പ്പെട്ടു. ഡിസിസി പ്രസിഡണ്ടുമാര്‍ തങ്ങളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ നടന്ന രഹസ്യ സര്‍വേയിലാണ് ഡിസിസി പ്രസിഡണ്ടുമാരുടെ ഗ്രേഡ് വിലയിരുത്തിയത്.

കണ്ണൂര്‍ ഡിസിസി പ്രസിഡണ്ട് സതീശന്‍ പാച്ചേനി, എറണാകുളത്തെ അഡ്വ ഡിജെ വിനോദ്, വയനാട്ടിലെ ഐ സി ബാലകൃഷ്ണന്‍, എംഎല്‍എ, ആലപ്പുഴയിലെ അഡ്വക്കേറ്റ് എം ലിജു, കോട്ടയത്തെ ജോസഫ് ഫിലിപ്പ്, പത്തനംതിട്ടയിലെ ബാബു ജോര്‍ജ്, മലപ്പുറത്തെ ബി വി പ്രകാശ് എന്നിവര്‍ 'ബി' കാറ്റഗറിയിലാണ്.

ഹക്കീം കുന്നിലിന് പുറമെ തൃശൂരിലെ ടി എന്‍ പ്രതാപന്‍, കൊല്ലത്തെ ബിന്ദുകൃഷ്ണ, തിരുവനന്തപുരത്തെ നെയ്യാറ്റിന്‍കര സനല്‍, ഇടുക്കിയില്‍ ഇബ്രാഹിം കുട്ടി കല്ലാര്‍ എന്നിവരും തൃപ്തികരമല്ലാത്തവരുടെ പട്ടിയിലാണ്. ബി ഗ്രേഡാണ് നേടിയതെങ്കിലും കണ്ണൂരില്‍ ഡിസിസി ആസ്ഥാനമന്ദിര നിര്‍മ്മാണത്തിന്റെ കടബാധ്യത തീര്‍ക്കാന്‍ തളിപ്പറമ്പ് പാച്ചേനിയിലെ സ്വന്തം വീട് 40 ലക്ഷം രൂപക്ക് വിറ്റ പ്രസിഡണ്ട് സതീശന്‍ പാച്ചേനി എഐസിസിയുടെ ഗുഡ് ബുക്കില്‍ ഇടം നേടി.

വി എം സുധീരന്‍ കെപിസിസി പ്രസിഡണ്ടായിരുന്ന കാലയളവില്‍ കേരളത്തിലെ മികച്ച പ്രസിഡണ്ടുമാരില്‍ ഒരാളായിരുന്ന തൃശൂരിലെ ടി എന്‍ പ്രതാപിന് സുധീരന്റെ സ്ഥാനത്യാഗമാണ് വിനയായത്. സുധീരന്‍ കെപിസിസി അധ്യക്ഷപദം ഒഴിയുകയും എ-ഐ ഗ്രൂപ്പുകള്‍ പുറംതിരിഞ്ഞു നില്‍ക്കുകയും ചെയ്തതോടെ തൃശൂരില്‍ സംഘടനാ പ്രവര്‍ത്തനം അവതാളത്തിലായി. തുടര്‍ന്ന് പ്രതാപന്‍ രാജി സന്നദ്ധത അറിയിക്കുകയും ചെയ്തു.

കാസര്‍കോട്ട് പോയ രണ്ടു വര്‍ഷവും നല്ല നിലയില്‍ തന്നെയാണ് പ്രവര്‍ത്തിച്ചതെങ്കിലും ജില്ലയിലെ സവിശേഷ രാഷ്ട്രീയ സാഹചര്യം ഹക്കീമിന് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡിസിസി പ്രസിഡണ്ടാണ് ഹക്കീം. എന്നാല്‍ മുതിര്‍ന്ന നേതാക്കളെ ഏകോപിച്ച് കൊണ്ടുപോകാന്‍ കഴിയാത്തതും സാമുദായിക സന്തുലിതാവസ്ഥയും പ്രവര്‍ത്തനത്തെ പിന്നോട്ടടുപ്പിച്ചു. രഹസ്യ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ ഹക്കീം ഉള്‍പ്പെടെ അഞ്ച് ഡിസിസി പ്രസിഡണ്ടുമാരെ മാറ്റുമെന്നുറപ്പായി.

ഇവര്‍ക്ക് കെപിസിസി പുനസംഘനയില്‍ സെക്രട്ടറിമാരായി പരിഗണന നല്‍കാനും നിര്‍ദേശമുണ്ട്. രണ്ടു വര്‍ഷം മുമ്പ് സ്ഥാനം ഒഴിഞ്ഞ കാസര്‍കോട്ടെ അഡ്വ. സി കെ ശ്രീധരന്‍, കണ്ണൂരില്‍ കെ സുരേന്ദ്രന്‍ തുടങ്ങി അഞ്ച് മുന്‍ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്മാരെ കെപിസിസി ജനറല്‍ സെക്രട്ടറിമാരാക്കാനും ധാരണയുണ്ട്. 'സി' കാറ്റഗറിയില്‍ ഉള്‍പ്പെട്ട കൊല്ലത്തെ ബിന്ദു കൃഷ്ണയുടെ പ്രവര്‍ത്തനം ദേശീയതലത്തിലേക്ക് മാറ്റാനും രഹസ്യ സര്‍വ്വേ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Keywords:  Kasaragod, Kerala, news, Kanhangad, DCC, Top-Headlines, Congress, Politics, Rahul Gandhi's survey; A Grade for T Siddeeque and Sreekantan
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia