രാജസ്ഥാന്‍ തിരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രി ആരാകണമെന്ന പ്രവര്‍ത്തകരുടെ അഭിപ്രായം അറിയാന്‍ നടപ്പിലാക്കിയ ശക്തി പ്രോജക്ടുമായി രാഹുല്‍ഗാന്ധി വീണ്ടും പ്രവര്‍ത്തകര്‍ക്കിടയിലേക്ക്; കാസര്‍കോട്ടും പദ്ധതിക്ക് തുടക്കം കുറിച്ചു
Jan 22, 2019, 22:06 IST
കാസര്‍കോട്: (www.kasargodvartha.com 22.01.2019) രാജസ്ഥാന്‍ തിരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രി ആരാകണമെന്ന പ്രവര്‍ത്തകരുടെ അഭിപ്രായം അറിയാന്‍ നടപ്പിലാക്കിയ ശക്തി പ്രോജക്ടുമായി രാഹുല്‍ ഗാന്ധി വീണ്ടും പ്രവര്‍ത്തകര്‍ക്കിടയിലേക്ക്. കാസര്‍കോട്ടും പദ്ധതിക്ക് തുടക്കം കുറിച്ചു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തകരുമായി നേരിട്ട് സംവദിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശക്തി പദ്ധതി വീണ്ടും ആവിഷ്‌കരിക്കുന്നത്. നേരിട്ട് പ്രവര്‍ത്തകരുമായി ആശയ വിനിമയം നടത്തുന്നതിനായി എ ഐ സി സി നടപ്പിലാക്കുന്ന മൊബൈല്‍ എസ് എം എസ് വഴിയുള്ള പദ്ധതിയാണ് ശക്തി.
കാസര്‍കോട് ഡി സി സി ഓഫീസില്‍ നടന്ന യോഗത്തില്‍ കാസര്‍കോട് ശക്തി പദ്ധതിയുടെ ആദ്യ യോഗം ചേര്‍ന്നു. ജില്ലാ കണ്‍വീനറായി ഡി സി സി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ പള്ളയില്‍വീടിനെയും ജില്ലാ കോര്‍ഡിനേറ്ററായി ഡി സി സി സെക്രട്ടറി ഹരീഷ് പി നായരെയും കെ പി സി സി നിയമിച്ചിട്ടുണ്ട്. പ്രഥമ ശക്തി യോഗം ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. ഡി സി സി ഭാരവാഹികളായ അഡ്വ. എ ഗോവിന്ദന്‍ നായര്‍, കരുണ്‍ താപ്പ, ബ്ലോക്ക് പ്രസിഡണ്ട് എ ഖാലിദ്, അന്‍വര്‍ മാങ്ങാട്, ഇ ഷജീര്‍, ഖാദര്‍ മാന്യ, കുഞ്ഞി വിദ്യാനഗര്‍, നാസര്‍ മൊഗ്രാല്‍ എന്നിവര്‍ സംസാരിച്ചു.
സ്ഥാനാര്‍ത്ഥി നിര്‍ണയങ്ങളിലടക്കമുള്ള കാര്യങ്ങളില്‍ പ്രവര്‍ത്തകരുടെ അഭിപ്രായം അറിയുക എന്നതാണ് എ ഐ സി സി ലക്ഷ്യമാക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, Politics, DCC, Congress, Election, Rahul Gandhi, Rahul Gandhi's Shakthi project started in Kasaragod
Keywords: Kasaragod, News, Politics, DCC, Congress, Election, Rahul Gandhi, Rahul Gandhi's Shakthi project started in Kasaragod