city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പൊതുജീവിതത്തിലെന്നപോലെ മരണത്തിലും പിടി വേറിട്ടുതന്നെ; മൃതദേഹം ദഹിപ്പിക്കണം, റീതുകള്‍ വെക്കരുത്, സംസ്‌കാര സമയത്ത് വയലാറിന്റെ ആ മനോഹര ഗാനവും കേള്‍പ്പിക്കണം; ഒരു മാസം മുമ്പെഴുതിയ തോമസിന്റെ അന്ത്യാഭിലാഷം ഇങ്ങനെ! കണ്ണുകള്‍ ദാനം ചെയ്തു

കൊച്ചി: (www.kasaragodvartha.com 22.12.2021) ബുധനാഴ്ച രാവിലെ അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന്റെ കണ്ണുകള്‍ ദാനം ചെയ്തു. പൊതുജീവിതത്തിലെന്നപോലെ മരണത്തിലും പിടി വേറിട്ടുതന്നെയെന്ന് അദ്ദേഹത്തിന്റെ അന്ത്യാഭിലാഷ കുറിപ്പില്‍ വ്യക്തമാകുന്നു. നബംബര്‍ 22 ന് ആണ് പി ടി തന്റെ അന്ത്യാഭിലാഷം അറിയിച്ചുകൊണ്ടുള്ള കുറിപ്പ് എഴുതുന്നത്. യാദൃശ്ചികമെന്ന് പറയട്ടെ ഡിസംബര്‍ 22 ന് അദ്ദേഹം മരണത്തിന് കീഴടങ്ങുകയും ചെയ്തു.


പൊതുജീവിതത്തിലെന്നപോലെ മരണത്തിലും പിടി വേറിട്ടുതന്നെ; മൃതദേഹം ദഹിപ്പിക്കണം, റീതുകള്‍ വെക്കരുത്, സംസ്‌കാര സമയത്ത് വയലാറിന്റെ ആ മനോഹര ഗാനവും കേള്‍പ്പിക്കണം; ഒരു മാസം മുമ്പെഴുതിയ തോമസിന്റെ അന്ത്യാഭിലാഷം ഇങ്ങനെ! കണ്ണുകള്‍ ദാനം ചെയ്തു

 അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം ഇങ്ങനെ:


സംസ്‌കാരത്തിന് മതപരമായ ചടങ്ങുകള്‍ വേണ്ടെന്നാണ് അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം. നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാത്ത ആദര്‍ശശുദ്ധിയുള്ള രാഷ്ട്രീയ നേതാവായ പി ടി തോമസിന്റെ അന്ത്യയാത്രയും സമാനതകളില്ലാത്ത രീതിയിലാകും.

രവിപുരം ശ്മശാനത്തില്‍ ദഹിപ്പിക്കണം, മൃതദേഹത്തില്‍ റീതുകളോ മറ്റു ആഡംബരങ്ങളോ വെക്കരുത്, സംസ്‌കാര സമയത്ത് 'ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും..' എന്ന വയലാറിന്റെ ഗാനം ചെറിയ ശബ്ദത്തില്‍ കേള്‍പിക്കണം, ചിതാഭസ്മത്തിന്റെ ഒരു ഭാഗം ഉപ്പുതോട് പള്ളിയിലെ അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കണം, അമ്മയോടൊപ്പം ഉറങ്ങണം, തുടങ്ങിയ അന്ത്യഭിലാഷങ്ങളാണ് പിടി തോമസിനുള്ളത്. സുഹൃത്തുക്കളെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരുന്നത്. തോമസിന്റെ ഉറ്റസുഹൃത്തായ ഡിജോ കാപ്പനാണ് ഇക്കാര്യം അറിയിച്ചത്.

കെപിസിസി വര്‍കിങ് പ്രസിഡന്റായിരുന്ന തോമസ് മുന്‍പ് തൊടുപുഴയില്‍നിന്ന് രണ്ട് തവണ എംഎല്‍എ ആയിട്ടുണ്ട്. ഇടുക്കി എം പിയും ആയിരുന്നു.

പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് എക്കാലവും ശക്തമായ നിലപാടുകളെടുത്തിട്ടുള്ളയാളാണ് പി ടി തോമസ്. ഗാഡ്ഗില്‍ റിപോര്‍ട് നടപ്പാക്കണമെന്ന പിടി തോമസിന്റെ നിലപാടിനെതിരെ കടുത്ത എതിര്‍പ്പുയര്‍ന്നപ്പോഴും അദ്ദേഹം നിലപാടില്‍ത്തന്നെ ഉറച്ചുനിന്നു. കിറ്റെക്‌സ് കമ്പനിയുടെ പ്രവര്‍ത്തനം കടമ്പ്രയാര്‍ മലിനപ്പെടുത്തിയെന്ന പിടി തോമസിന്റെ ആരോപണവും തുടര്‍ന്നുണ്ടായ വിവാദങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

Keywords:  PT Thomas last wish eyes donated, should be digested, should not be Wreath, Kochi, Congress, Leader, Obituary, Dead Body, Trending, Kerala.


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia