city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Support of Political Parties | രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ഏതൊക്കെ പാർടികൾ ആരെയൊക്കെ പിന്തുണക്കുമെന്ന് അറിയാം; ഒപ്പം നിലപാട് വ്യക്തമാക്കാത്തവരെയും

ന്യൂഡെൽഹി: (www.kasargodvartha.com) ജൂലൈ 18നാണ് രാജ്യത്തെ പരമോന്നത പദവിയായ രാഷ്‌ട്രപതി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്. ഫലം ജൂലൈ 21ന് പുറത്തുവരും. ഭരണകക്ഷിയായ എൻഡിഎയ്ക്ക് വേണ്ടി ദ്രൗപതി മുർമുവും പ്രതിപക്ഷത്തിന് വേണ്ടി യശ്വന്ത് സിൻഹയും പത്രിക സമർപിച്ചു. ഇവരെ കൂടാതെ 54 പേരും പത്രിക സമർപിച്ചിട്ടുണ്ട്. എന്നിരുന്നാലും, വേണ്ടത്ര നിർദേശകരില്ലാത്തതിനാൽ 54ൽ എല്ലാ പത്രികകളും നിരസിക്കപ്പെട്ടേക്കാം. അതായത് ദ്രൗപതി മുർമുവും യശ്വന്ത് സിൻഹയും തമ്മിലാണ് മത്സരം.
  
Support of Political Parties | രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ഏതൊക്കെ പാർടികൾ ആരെയൊക്കെ പിന്തുണക്കുമെന്ന് അറിയാം; ഒപ്പം നിലപാട് വ്യക്തമാക്കാത്തവരെയും



ഏതൊക്കെ പാർടികളാണ് ദ്രൗപതി മുർമുവിനെ പിന്തുണച്ചത്?

ദ്രൗപതി മുർമു ജൂൺ 24നാണ് പത്രിക സമർപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ബിജെപി അധ്യക്ഷൻ ജെപി നദ്ദ തുടങ്ങി നിരവധി മുതിർന്ന ബിജെപി നേതാക്കൾ ഈ സമയത്ത് സന്നിഹിതരായിരുന്നു. ഇതുകൂടാതെ ബിജെഡി, വൈഎസ്ആർ കോൺഗ്രസ്, ജെഡിയു, എഐഎഡിഎംകെ, ലോക് ജൻ ശക്തി പാർടി, അപ്നാ ദൾ (സോനേലാൽ), നിഷാദ് പാർടി, ബഹുജൻ സമാജ് പാർടി, റിപബ്ലികൻ പാർടി ഓഫ് ഇൻഡ്യ (അതാവാലെ), എൻപിപി, എൻപിഎഫ്, എംഎൻഎഫ്, എൻഡിപിപി, എസ്കെഎം, എജിപി.പിഎംകെ, എഐഎൻആർ കോൺഗ്രസ്, ജനനായക് ജനതാ പാർടി, യുഡിപി, ഐപിഎഫ്ടി, യുപിപിഎൽ തുടങ്ങിയ പാർടികൾ അവരെ പിന്തുണക്കുന്നു. പ്രതിപക്ഷത്താണെങ്കിലും ബിജെഡിയും വൈഎസ്ആർ കോൺഗ്രസും ബഹുജൻ സമാജ് പാർടിയും എൻഡിഎ സ്ഥാനാർഥി ദ്രൗപതി മുർമുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.


യശ്വന്ത് സിൻഹയെ എത്ര പാർടികൾ അനുകൂലിക്കുന്നു?

തിങ്കളാഴ്ചയാണ് യശ്വന്ത് സിൻഹ പത്രിക സമർപിച്ചത്. ഈ സമയത്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, എൻസിപി അധ്യക്ഷൻ ശരദ് പവാർ, ടിഎംസി നേതാവ് അഭിഷേക് ബാനർജി തുടങ്ങി നിരവധി മുതിർന്ന നേതാക്കൾ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. നിരവധി പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയും യശ്വന്ത് സിൻഹ നേടിയിട്ടുണ്ട്. ഇതിൽ കോൺഗ്രസ്, എൻസിപി, ടിഎംസി, സിപിഐ, സിപിഎം, സമാജ് വാദി പാർടി, ആർഎൽഡി, ആർഎസ്പി, ടിആർഎസ്, ഡിഎംകെ, നാഷനൽ കോൺഫറൻസ്, ആർജെഡി തുടങ്ങിയ പാർടികൾ ഉൾപെടുന്നു.


നിലപാട് വ്യക്തമാക്കാത്തവർ

പഞ്ചാബിലും ഡെൽഹിയിലും ആം ആദ്മി പാർടി സർകാരുണ്ട്. 10 രാജ്യസഭാ എംപിമാരുമുണ്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആം ആദ്മി പാർടി ഇതുവരെ ഒന്നും വ്യക്തമാക്കിയിട്ടില്ല. ഇതുകൂടാതെ ടിഡിപി, ജെഎംഎം, ശിരോമണി അകാലിദൾ എന്നിവരും നിലപാട് അറിയിച്ചിട്ടില്ല. ശിവസേനയിലെ ആഭ്യന്തര കലഹം കാരണം ആർക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ശിവസേനയുടെ ഭൂരിഭാഗം എംപിമാരും എംഎൽഎമാരും എൻഡിഎ സ്ഥാനാർഥിയെ പിന്തുണയ്ക്കുമെന്നാണ് അറിയുന്നത്.


Keywords:  New Delhi, India, News, Top-Headlines, Politics, Political Party, President-Election, President, President Election: Know Which Party Supporting each candidates.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia