city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Presidential election candidates | രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്: ഭർത്താവിന്റെയും ആൺമക്കളുടെയും മരണത്തിൽ തളരാത്ത ദ്രൗപതി മുർമു; 24 വർഷം ഐഎഎസിൽ സേവനമനുഷ്ഠിച്ച യശ്വന്ത് സിൻഹ; സ്ഥാനാർഥികളുടെ ജീവിതത്തിലൂടെ

ന്യൂഡെൽഹി: (www.kasargodvartha.com) രാഷ്‌ട്രപതി തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ജൂലൈ 18നാണ് തെരഞ്ഞെടുപ്പ്. എൻഡിഎയ്ക്ക് വേണ്ടി ദ്രൗപതി മുർമുവും പ്രതിപക്ഷത്തിന് വേണ്ടി യശ്വന്ത് സിൻഹയും മത്സരിക്കും. സ്ഥാനാർഥികളെ പറ്റി കൂടുതൽ അറിയാം.
  
Presidential election candidates | രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്: ഭർത്താവിന്റെയും ആൺമക്കളുടെയും മരണത്തിൽ തളരാത്ത ദ്രൗപതി മുർമു; 24 വർഷം ഐഎഎസിൽ സേവനമനുഷ്ഠിച്ച യശ്വന്ത് സിൻഹ; സ്ഥാനാർഥികളുടെ ജീവിതത്തിലൂടെ


ദ്രൗപതി മുർമു

ദ്രൗപതി മുർമു 1958 ജൂൺ 20ന് ഒഡീഷയിലെ ഒരു ആദിവാസി കുടുംബത്തിലാണ് ജനിച്ചത്. രമാദേവി വിമൻസ് കോളജിൽ നിന്ന് ബിരുദം നേടി. ഇതിനുശേഷം ഒഡീഷ സംസ്ഥാന സെക്രടേറിയറ്റിൽ ജോലി ജോലി ലഭിച്ചു. ശ്യാം ചരൺ മുർമുവാണ് ഭർത്താവ്. 1997-ൽ നഗർ പഞ്ചായത് തെരഞ്ഞെടുപ്പിൽ ആദ്യമായി വിജയിച്ചുകൊണ്ട് അവർ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെത്തി.

മൂന്ന് വർഷത്തിന് ശേഷം, റൈരംഗ്പൂരിലെ അതേ മണ്ഡലത്തിൽ നിന്ന് അവർ സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2000-ൽ ബിജെപി-ബിജെഡി സർകാരിൽ ആദ്യമായി എംഎൽഎ ആവാനും പിന്നീട് രണ്ട് തവണ മന്ത്രിയാകാനും അവസരം ലഭിച്ചു.

മുർമുവിന്റെ ജീവിതം അവരുടെ ഇച്ഛാശക്തി വെളിവാക്കുന്നു. 2009 നും 2015 നും ഇടയിൽ വെറും ആറ് വർഷത്തിനുള്ളിൽ, മുർമുവിന് ഭർത്താവിനെയും രണ്ട് ആൺമക്കളെയും അമ്മയെയും സഹോദരനെയും നഷ്ടപ്പെട്ടു. അവർക്ക് മൂന്ന് കുട്ടികളുണ്ടായിരുന്നു - രണ്ട് ആൺമക്കളും ഒരു മകളും. അവരുടെ ഒരു മകൻ 2009-ൽ മരിച്ചു, രണ്ടാമത്തെ മകൻ മൂന്ന് വർഷത്തിന് ശേഷം ഒരു റോഡപകടത്തിൽ മരിച്ചു. മകൾ ഇതിശ്രീ ഒഡീഷയിലെ ഒരു ബാങ്കിൽ ജോലി ചെയ്യുന്നു.


യശ്വന്ത് സിൻഹ

1937 നവംബർ ആറിന് ബീഹാറിലെ നളന്ദ ജില്ലയിലെ അസ്തവൻ ഗ്രാമത്തിലാണ് യശ്വന്ത് സിൻഹ ജനിച്ചത്. പൊളിറ്റികൽ സയൻസിൽ ബിരുദാനന്തര ബിരുദം നേടി. ഇതിനുശേഷം കുറച്ചുകാലം പട്‌ന സർവകലാശാലയിൽ പ്രൊഫസറായിരുന്നു. 1960-ൽ സിൻഹ ഇൻഡ്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്ക് (ഐഎഎസ്) തിരഞ്ഞെടുക്കപ്പെട്ടു. 24 വർഷം ഐഎഎസായി സേവനമനുഷ്ഠിച്ചു. ഈ സമയത്ത് അദ്ദേഹം ഇൻഡ്യ ഗവൺമെന്റിന്റെ വാണിജ്യ മന്ത്രാലയത്തിൽ ഡെപ്യൂടി സെക്രടറിയും ആയിരുന്നു. പിന്നീട് ജർമനി എംബസിയിൽ കൊമേഴ്സ്യൽ ഫസ്റ്റ് സെക്രടറിയായി നിയമിതനായി. 1973 നും 1975 നും ഇടയിൽ അദ്ദേഹം ഇൻഡ്യൻ കോൺസൽ ജനറലായി.

1984-ൽ യശ്വന്ത് സിൻഹ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ നിന്ന് രാജിവച്ച് ജനതാ പാർടിയിൽ ചേർന്നു. ഇവിടെ നിന്നാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1986ൽ പാർടി ജനറൽ സെക്രടറിയായി. 1988ൽ ആദ്യമായി രാജ്യസഭാ എംപിയായി. 1989ൽ ജനതാദൾ രൂപീകരിച്ചപ്പോൾ അദ്ദേഹം അതിൽ ചേർന്നു. പാർടി അദ്ദേഹത്തെ ദേശീയ ജനറൽ സെക്രടറിയാക്കി. ഈ സമയത്ത് 1990 മുതൽ 1991 വരെ ചന്ദ്രശേഖറിന്റെ സർകാരിൽ ധനമന്ത്രിയും ആയിരുന്നു. പിന്നീട് ബിജെപിയിൽ ചേരുകയും വാജ്പേയി സർകാരിൽ സുപ്രധാന വകുപ്പുകൾ വഹിക്കുകയും ചെയ്തു. നരേന്ദ്ര മോദിയുടെയും അദ്ദേഹത്തിന്റെ സർക്കാർ നയങ്ങളുടെയും കടുത്ത വിമർശകനായ സിൻഹ 2018 ഏപ്രിൽ 21 ന് ബിജെപി വിട്ടു.

Keywords:  New Delhi, India, News, Top-Headlines, Politics, Political Party, Election, President-Election, Candidate, BJP, Congress, Narendra-Modi, Government, Minister, President Election: Draupadi Murmu vs Yashwant Sinha.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia