ആനുകാലിക രാഷ്ട്രീയ വിഷയങ്ങൾ കോർത്തിണക്കിയ രാഷ്ട്രീയ പൂരക്കളി അരങ്ങേറി
Mar 31, 2021, 16:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 31.03.2021) ആനുകാലിക രാഷ്ട്രീയ വിഷയങ്ങൾ കോർത്തിണക്കിയ രാഷ്ട്രീയ പൂരക്കളി അരങ്ങേറി.
വെള്ളിക്കോത്ത് അടോട്ട് പൂരക്കളി സംഘമാണ് രാഷ്ട്രീയ പൂരക്കളി ഒരുക്കിയത്.
പെട്രോൾ-ഡീസൽ വിലവർധനവ്, കർഷകർക്ക് ദ്രോഹമായ കാർഷിക ബില്ല്, പൗരത്വ ഭേദഗതി നിയമം, കോലീബി സഖ്യം എന്നിവയാണ് എൽഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടിയുള്ള പ്രചരണത്തിനായി ഒരുക്കിയ രാഷ്ട്രീയ പൂരക്കളിയിൽ വിഷയമാക്കിയിരിക്കുന്നത്.
സ്വർണ കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജൻസികൾ കേരള സർകാരിനെ വരിഞ്ഞ് ശ്വാസം മുട്ടിക്കുകയാണെന്ന ആരോപണവും രാഷ്ട്രീയ പൂരക്കളിയിൽ ഉന്നയിക്കുന്നു.

പ്രശാന്ത് അടോട്ട് ആണ് പൂരക്കളിയുടെ ലീഡർ. രാഷ്ട്രീയ പൂരക്കളിയുടെ പാട്ട് ചിട്ടപ്പെടുത്തിയത് മോഹനൻ മേച്ചേരിയാണ്.
Keywords: Kasaragod, Kerala, News, Kanhangad, Politics, Issue, Petrol, CPM, Poorakali held based on current political issue. < !- START disable copy paste -->