city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പാർടി ക്ലാസുകൾ നൽകാൻ പൊളിറ്റികൽ അകാഡമി; തൊഴിലവസരങ്ങൾക്ക് എംപ്ലോയിമെൻറ് ഡെസ്ക്; പുതിയ പദ്ധതിയുമായി മുസ്ലിം ലീഗ് ജില്ലാ കമിറ്റി

കാസർകോട്: (www.kasargodvartha.com 20.02.2021) മുസ്ലിം ലീഗ് ജില്ലാ കമിറ്റി പൊളിറ്റികൽ അകാഡമിയും എംപ്ലോയിമെൻറ് ഡെസ്‌കും ആരംഭിക്കുന്നു. പാർടി പ്രവർത്തകർക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നൽകുന്നതിനും ചരിത്രം പഠിപ്പിക്കുന്നതിനും വേണ്ടിയാണ് സി എച് മുഹമ്മദ് കോയ അകാഡമി ഫോർ പൊളിറ്റികൽ സ്റ്റഡീസ് എന്ന പേരിൽ പൊളിറ്റികൽ അകാഡമി സ്ഥാപിക്കുന്നത്. അഭ്യസ്തവിദ്യരായ യുവതീ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും രജിസ്ട്രേഷൻ നടത്തുന്നതിനുമാണ് എംപ്ലോയിമെൻ്റ് ഡെസ്ക് ആരംഭിക്കുക. മാർച്ച് ആദ്യവാരത്തിൽ പ്രവർത്തനം തുടങ്ങാനാണ് തീരുമാനം.

പാർടി ക്ലാസുകൾ നൽകാൻ പൊളിറ്റികൽ അകാഡമി; തൊഴിലവസരങ്ങൾക്ക് എംപ്ലോയിമെൻറ് ഡെസ്ക്; പുതിയ പദ്ധതിയുമായി മുസ്ലിം ലീഗ് ജില്ലാ കമിറ്റി

പൊളിറ്റികൽ അകാഡമിയുടെ പേട്രനായി പത്രപ്രവർത്തകനും എഴുത്തുകാരനുമായ റഹ്‌മാൻ തായലങ്ങാടിയേയും ചെയർമാനായി ചിന്തകനും ചരിത്രകാരനുമായ പി എ റശീദിനേയും ഡയറക്ടറായി കെ എം അബ്ദുർറഹ്‌മാനെയും തെരഞ്ഞെടുത്തു.

യോഗത്തിൽ പ്രസിഡണ്ട് ടി ഇ അബ്ദുള്ള അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി എ അബ്ദുർറഹ്‌മാൻ സ്വാഗതം പറഞ്ഞു. സി ടി അഹ്‌മദ്‌ അലി, കല്ലട്ര മാഹിൻ ഹാജി, എൻ എ നെല്ലിക്കുന്ന് എം എൽ എ, എം എസ് മുഹമ്മദ് കുഞ്ഞി, വി കെ പി ഹമീദലി, എം ബി യൂസുഫ്, അസീസ് മരിക്കെ, കെ മുഹമ്മദ് കുഞ്ഞി, വി കെ ബാവ, വി പി അബ്ദുൽ ഖാദർ, പി എം മുനീർ ഹാജി, മൂസ ബി ചെർക്കള സംബന്ധിച്ചു.


Keywords:  Political party, Politics, Kasaragod, Kerala, News, Employees, Job, Muslim-league, Committee, Political Academy to provide party classes; Employment desk for jobs; Muslim League District Committee with new plan.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia