പിണറായി വിജയൻ നടപ്പാക്കുന്നത് 'സ്വപ്ന' പദ്ധതികൾ: കെ സുരേന്ദ്രൻ
Dec 10, 2020, 15:06 IST
കുമ്പള: (www.kasargodvartha.com 10.12.2020) പിണറായി വിജയൻ നടപ്പാക്കുന്നത് സ്വപ്ന എഴുതി കൊടുക്കുന്ന പദ്ധതികളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. കുമ്പളയിൽ നടന്ന എൻഡിഎ പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതി മുഖമുദ്രയാക്കിയ ഇടത് വലത് മുന്നണികൾ കേരളത്തെ കട്ടുമുടിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ഇരു മുന്നണികളുടെയും ലെയ്സൻ കമ്മിറ്റി യോഗം പൂജപ്പുര സെൻട്രൽ ജയിലിൽ ചേരേണ്ടി വരും. ജനങ്ങളെ അഭിമുഖീകരിക്കാൻ ഭയന്ന് പ്രചരണത്തിൽ നിന്നും ഒളിച്ചോടിയ പിണറായി വിജയൻ ഓൺലൈൻ പ്രചരണം നടത്തുമെന്നാണ് സിപിഎം പറയുന്നത്. മഞ്ചേശ്വരത്ത് ലീഗ് ഓൺലൈനും ഓഫ് ലൈനുമല്ലാത്ത അവസ്ഥയിലാണെന്നും സുരേന്ദ്രൻ പരിഹസിച്ചു.
നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്രസർക്കാർ അഴിമതി രഹിത ഭരണമാണ് കാഴ്ച വെച്ചത്. ഒട്ടനവധി വികസന പദ്ധതികൾ നടപ്പാക്കാനും എല്ലാ ജനവിഭാഗങ്ങളുടെ ക്ഷേമമുറപ്പാക്കാനും നരേന്ദ്ര മോദി സർക്കാരിന് സാധിച്ചെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Keywords: Kerala, News, Kasaragod, Kumbala, K.Surendran, BJP, LDF, Pinarayi-Vijayan, Politics, Top-Headlines, Pinarayi Vijayan is implementing 'Swapna' projects: K Surendran.
< !- START disable copy paste -->