പിണറായിയും മുല്ലപ്പള്ളിയും ചൊവ്വാഴ്ച കാസര്‍കോട്ട്
Mar 29, 2021, 23:26 IST
കാസര്‍കോട്: (www.kasargodvartha.com 29.03.2021) മുഖ്യമന്ത്രി പിണറായി വിജയനും കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും ചൊവ്വാഴ്ച കാസര്‍കോട്ട്. എല്‍ ഡി എഫ് സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ പത്തിന് മൊഗ്രാല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് തെരെഞ്ഞടുപ്പ് പൊതുയോഗത്തിൽ പങ്കെടുക്കും.
11.30ന് പെരിയ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനം, 2.30ന് കാഞ്ഞങ്ങാട് ടൗണ്‍ഹാള്‍ പരിസരം, വൈകുന്നേരം നാലിന് തൃക്കരിപ്പൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുള്ള മൈതാനം എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിലും വൈകുന്നേരം പയ്യന്നൂരിലെ പൊതുയോഗത്തിലും പങ്കെടുക്കും.

തിരഞ്ഞെടുപ്പു പ്രചരണത്തിനു കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ചൊവ്വാഴ്ച ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 10.30ന് ബദിയടുക്ക മാന്യ, ഉച്ചയ്ക്ക് 2.30ന് ബേഡഡുക്ക കുണ്ടംകുഴി വ്യാപാരഭവന്‍, വൈകുന്നേരം നാലിനു അജാനൂര്‍ കാട്ടുക്കുളങ്ങരയിലും പൊതുയോഗങ്ങളില്‍ പ്രസംഗിക്കും.
Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, Pinarayi-Vijayan, LDF, KPCC, Pinarayi and Mullappally on Tuesday in Kasargod.
< !- START disable copy paste -->