അനധികൃത പെട്ടിക്കടകള്‍ പൊളിച്ചുനീക്കാനെത്തിയ പഞ്ചായത്ത് ഉദ്യോഗസ്ഥരെ സി ഐ ടി യു പ്രവര്‍ത്തകര്‍ തടഞ്ഞു; എതിര്‍പ്പ് വകവെക്കാതെ പെട്ടിക്കടകള്‍ പൊളിച്ചുനീക്കി, സിപിഎമ്മില്‍ വിവാദം
Jan 18, 2018, 10:58 IST
പെരിയ: (www.kasargodvartha.com 18.01.2018) വ്യാപാരികളുടെ പരാതിയെ തുടര്‍ന്ന് അനധികൃത പെട്ടിക്കടകള്‍ ഒടുവില്‍ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ പൊളിച്ചുനീക്കി. പെരിയ ടൗണിലെ അനധികൃത പെട്ടിക്കടകളാണ് ബുധനാഴ്ച വൈകുന്നേരത്തോടെ പുല്ലൂര്‍ പെരിയ പഞ്ചായത്ത് ഭരണസമിതിയുടെ നിര്‍ദേശ പ്രകാരം പൊളിച്ചുമാറ്റിയത്. മത്സ്യവ്യാപാരത്തിനായി കെട്ടിയ ഷെഡുകളും പൊളിച്ചുനീക്കി. പെട്ടിക്കടകള്‍ ഒഴിപ്പിക്കാനെത്തിയ പഞ്ചായത്ത് ഉദ്യോഗസ്ഥരെ വഴിയോര വ്യാപാര സ്വയംതൊഴില്‍ സമിതിയുടെ (സി ഐ ടി യു) നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതോടെ ഉദ്യോഗസ്ഥര്‍ പോലീസിനെ വിളിച്ചുവരുത്തി.
തുടര്‍ന്ന് പോലീസ് സഹായത്തോടെ പെട്ടിക്കടകള്‍ പൊളിച്ചുനീക്കുകയായിരുന്നു. സംഭവം സിപിഎമ്മില്‍ വന്‍ വിവാദത്തിന് വഴി തുറന്നിരിക്കുകയാണ്. സിപിഎം നിയന്ത്രണത്തിലുള്ള പഞ്ചായത്ത് ഭരണസമിതി പെട്ടിക്കടകള്‍ പൊളിച്ചുനീക്കാന്‍ നടത്തിയ ശ്രമത്തെ സിഐടിയു പ്രവര്‍ത്തകര്‍ തടഞ്ഞതാണ് വിവാദത്തിനിടയാക്കിയത്. സിപിഎമ്മും പോഷകസംഘടനയായ സിഐടിയുവും ഈ വിഷയത്തില്‍ രണ്ട് തട്ടിലാണ്. പെട്ടിക്കടകള്‍ പൊളിച്ചുമാറ്റിയതോടെ സിപിഎം നേതൃത്വത്തിനും പഞ്ചായത്തിനുമെതിരെ സിഐടിയു പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്.
സംഘര്‍ഷാവസ്ഥ ഒഴിവാക്കി പെട്ടിക്കടകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പുല്ലൂര്‍ പെരിയ പഞ്ചായത്ത് സെക്രട്ടറി കടയുടമകള്‍ക്ക് രണ്ടാം തവണയും നോട്ടീസ് നല്‍കിയിരുന്നു. സ്വയം നീക്കിയില്ലെങ്കില്‍ ജനുവരി 17ന് പൊളിച്ചുനീക്കുമെന്നായിരുന്നു മുന്നറിയിപ്പ്. ഇതനുസരിച്ച് ചില പെട്ടിക്കടകളും സാധനങ്ങളും ഉടമകള്‍ സ്വയം നീക്കിയിരുന്നു. ഇത് നീക്കാതിരുന്നവരുടെ ഷെഡുകളും തറകളും പഞ്ചായത്ത് സെക്രട്ടറി കെ.വി ഉഷാദേവിയുടെ നേതൃത്വത്തിലെത്തിയ ഉദ്യോഗസംഘത്തിന്റെ നിര്‍ദേശപ്രകാരമാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കിയത്.
പെരിയ ബസ് സ്റ്റോപ്പിന് സമീപം ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്നതടക്കം 24 പെട്ടിക്കട ഉടമകള്‍ക്ക് പഞ്ചായത്ത് കഴിഞ്ഞ സെപ്തംബര്‍ എട്ടിനാണ് നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ ഒഴിപ്പിക്കല്‍ നടപടിയില്‍ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ട് വഴിയോര വ്യാപാര സ്വയം തൊഴില്‍ സമിതി (സിഐടിയു) നേതൃത്വത്തില്‍ ടൗണിലെ പെട്ടിക്കട ഉടമകള്‍ രംഗത്ത് വന്നതോടെ സിപിഎം നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി നിലപാട് മാറ്റിയതായി വ്യാപാരി സംഘടന കുറ്റപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് ശാരദ എസ് നായരുടെ അധ്യക്ഷതയില്‍ ആര് ഡി ഒ ആയിരുന്ന ഡോ. പി.കെ ജയശ്രീ, ബേക്കല്‍ സി ഐ വി.കെ വിശ്വംഭരന് എന്നിവരുടെ സാന്നിധ്യത്തില്‍ പഞ്ചായത്ത് ഓഫീസില്‍ വിളിച്ചുചേര്‍ത്ത് വ്യാപാരി പ്രതിനിധികളെയും പെട്ടിക്കട ഉടമകളുടെയും യോഗത്തില്‍ ഒന്നില്‍ കൂടുതല്‍ വഴിയോര കച്ചവട സ്ഥാപനങ്ങള്നടത്തുന്നവര് ഉപജീവനത്തിനായുള്ള കട ഒഴികെ അധികമുള്ളവ പൊളിച്ചുമാറ്റുമെന്നും ഉടമയും ബന്ധുക്കളുമല്ലാതെ മറ്റാരെയും പെട്ടിക്കടയില്‍ ജോലിക്ക് നിര്‍ത്തില്ലെന്നുമാണ് പെട്ടിക്കടക്കാര്‍ അറിയിച്ചിരുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Periya, CPM, CITU, Top-Headlines, Political party, Politics, Petty Shops removed by Panchayat Authority < !- START disable copy paste -->

Keywords: Kasaragod, Kerala, news, Periya, CPM, CITU, Top-Headlines, Political party, Politics, Petty Shops removed by Panchayat Authority