പെരിയ ഇരട്ടക്കൊല: ഹൈക്കോടതി ക്രൈംബ്രാഞ്ചിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
May 8, 2019, 22:58 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 08.05.2019) പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഹൈക്കോടതി ക്രൈംബ്രാഞ്ചിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കേസിലെ രണ്ടാം പ്രതി സജി സി ജോര്‍ജ്, ഒമ്പതാംപ്രതി മുരളി, പത്താംപ്രതി രഞ്ജിത്ത് എന്നിവര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി ക്രൈംബ്രാഞ്ചിനോട് റിപ്പോര്‍ട്ട് തേടിയത്.
ശരത്‌ലാലിനെയും കൃപേഷിനെയും ഇടിച്ചുവീഴ്ത്തിയ വാഹനത്തിന്റെ ഉടമയും ഡ്രൈവറുമായ രണ്ടാംപ്രതി ഏച്ചിലടുക്കത്തെ സജി ജോര്‍ജ് പ്രതികളെ രക്ഷപ്പെടുത്താന്‍ സഹായിച്ചുവെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പത്താംപ്രതിയായ രഞ്ജിത്ത് മെസഞ്ചറായി പ്രവര്‍ത്തിച്ച് ശരത്‌ലാലും കൃപേഷും ബൈക്കില്‍ വരുന്ന വിവരങ്ങള്‍ തത്സമയം തന്നെ കൊലയാളികള്‍ക്ക് എത്തിച്ചുകൊടുത്തതായും ഒമ്പതാം പ്രതിയായ താന്നിത്തോട്ടെ എ മുരളി കൃത്യം നടത്തിയ ശേഷം കൊലയാളികളെ ഇയോണ്‍ കാറില്‍ രക്ഷപ്പെടുത്തി എന്നുമാണ് ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിലുള്ളത്.

Keywords: Kerala, News, Periya, Murder, High-Court, Crimebranch, Police, case, Politics, Kasaragod, Periya murder case: HC seeks report to crime branch .