'പെരിയ കൊലപാതക കേസിൽ സിബിഐ രാഷ്ട്രീയ പ്രേരിതമായി നേതാക്കളെയും പ്രവർത്തകരെയും പ്രതി ചേർക്കുന്നു'; വിവിധ കേന്ദ്രങ്ങളിൽ സിപിഎം പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു
Dec 2, 2021, 22:57 IST
ഉദുമ: (www.kasargodvartha.com 02.12.2021) പെരിയ കൊലപാതക കേസിൽ സിബിഐ രാഷ്ട്രീയ പ്രേരിതമായി നേതാക്കളെയും പ്രവർത്തകരെയും പ്രതി ചേർക്കുന്നുവെന്നാരോപിച്ച് ലോകൽ കേന്ദ്രങ്ങളിൽ സിപിഎം പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.
ചട്ടഞ്ചാലിൽ ഏരിയാ സെക്രടറി മധുമുതിയക്കാൽ, ബി മുഹമ്മദ്‌കുഞ്ഞി എന്നിവർ സംസാരിച്ചു. ഉദുമയിൽ കെ സന്തോഷ്‌കുമാർ, കെ ആർ രമേശ്‌കുമാർ, ടി വി കൃഷ്‌ണൻ എന്നിവരും മാങ്ങാട് എം കെ വിജയൻ, കെ രത്‌നാകരൻ എന്നിവരും പാലക്കുന്നിൽ വി ആർ ഗംഗാധരൻ, വി പ്രഭാകരൻ എന്നിവരും പള്ളിക്കരയിൽ പി കെ അബ്ദുല്ല, ടി സി സുരേഷ് എന്നിവരും സംസാരിച്ചു. പാക്കത്ത് പ്രകടനം നടത്തി.
പെരിയാട്ടടുക്കത്ത് എം ഗൗരി, അജയൻ പനയാൽ എന്നിവർ സംസാരിച്ചു. തച്ചങ്ങാട് കുന്നൂച്ചി കുഞ്ഞിരാമൻ, വി വി സുകുമാരൻ, വി ഗീത, ബാലൻ കുതിരക്കോട്, എ വി ശിവപ്രസാദ് എന്നിവരും കോളിയടുക്കത്ത് ടി നാരായണൻ, ഇ മനോജ്‌കുമാർ, ടി വിനോദ്‌കുമാർ എന്നിവരും മേൽപറമ്പിൽ ആർ പ്രദീപ്, ഹബീബ് റഹ്‌മാൻ മാണി, വി സംഗീത് എന്നിവരും പ്രസംഗിച്ചു.
Keywords: Kerala, News, Uduma, Kasaragod, Periya, Murder-case, CBI, CPM, Protest, Politics, Political party, Periya case; CPM organized protests at various centers.
< !- START disable copy paste -->