Daya Bai | കാസർകോടിനോടുള്ള അവഗണനയ്ക്കെതിരായ പോരാട്ടങ്ങൾ ജനങ്ങൾ ഒന്നാകെ ഏറ്റെടുക്കണമെന്ന് ദയാബായി; ടാറ്റ ആശുപത്രി പൂട്ടുന്നതിനെതിരെ പ്രതിഷേധമിരമ്പി
Dec 9, 2022, 13:59 IST
ചട്ടഞ്ചാൽ: (www.kasargodvartha.com) കാസർകോട് ജില്ലയോടുള്ള അധികാരികളുടെ അവഗണനയ്ക്കെതിരായ പോരാട്ടങ്ങൾ ജനങ്ങൾ ഒന്നാകെ ഏറ്റെടുത്താൽ മാത്രമേ ലക്ഷ്യത്തിലേക്ക് എത്തുകയുള്ളൂവെന്ന് സാമൂഹിക പ്രവർത്തക ദയാബായി. ആരോഗ്യ സംവിധാനങ്ങൾ സ്ഥാപിക്കാൻ സർകാർ അടിസ്ഥാന സൗകര്യം ഒരുക്കണ്ടതിലേക്ക് മുഴുവൻ ജനങ്ങളുടെയും കൂട്ടായ പോരാട്ടം അനുവാര്യമായ ഒരു ഘട്ടത്തിലാണ് നാട് നിലകൊള്ളുന്നത്. രാഷ്ട്രീയത്തിനപ്പുറം എല്ലാ വിഭാഗം ജനങ്ങളുടെയും കൂട്ടായ പോരാട്ടം ഇതര ജില്ലകളിലെ ആളുകളെകൂടി സമരത്തിന്റെ ഭാഗമാക്കി മാറ്റുമെന്നും അവർ വ്യക്തമാക്കി.
അതിനുള്ള മുന്നൊരുക്കങ്ങളാണ് സാമൂഹ്യ പ്രവർത്തകർ എന്ന നിലയിൽ രാഷ്ട്രീയ സംഘടനകളും സാംസ്കാരിക സംഘടനകളും നടത്തേണ്ടത്. ഈ രംഗത്ത് മുസ്ലിം യൂത് ലീഗ് പോലുള്ള യുവജന സംഘടനകൾ നടത്തുന്ന സമരങ്ങൾ വലിയ പ്രതീക്ഷ നൽകുന്നതാണ്. കോടികൾ ചിലവിട്ട് ടാറ്റ നിർമിച്ച് നൽകിയ ആശുപത്രി പൂട്ടുന്ന അവസ്ഥയിലേക്ക് പോകുന്നത് കണ്ടു നിൽക്കാനാവില്ല. ഇതിനെതിരെ ഏല്ലാ വിഭാഗം ജനങ്ങളും സമരം രംഗത്ത് വരണമെന്നും ദയാബായി ആവശ്യപ്പെട്ടു.
ടാറ്റ ആശുപത്രി പൂട്ടരുത് എന്നാവശ്യപ്പെട്ടുകൊണ്ട് മുസ്ലിം യൂത് ലീഗ് ഉദുമ നിയോജക മണ്ഡലം കമിറ്റി ചട്ടഞ്ചാലിൽ നടത്തിയ പ്രതിഷേധ ചത്വരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ദയാബായി. പ്രസിഡണ്ട് റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. ഖാദർ ആലൂർ സ്വാഗതം പറഞ്ഞു. കെഇഎ ബകർ, അശ്റഫ് ഇടനീർ, അസീസ് കളത്തൂർ, ടിഡി കബീർ, ശരീഫ് കൊടവഞ്ചി, ഹുസൈനാർ തെക്കിൽ, എംഎസ് ശുകൂർ, എംബി ശാനവാസ്, ഹാരിസ് തായൽ, ബാത്തിഷ പൊവ്വൽ, ഹാരിസ് അങ്കക്കളരി, ശംസുദ്ദീൻ ആവിയിൽ, ആരിഫ് ചെരുമ്പ, കലാഭവൻ രാജു, രവീന്ദ്രൻ പാടി, ശഫീഖ് നസ്റുല്ല, ഖാദർ ചട്ടഞ്ചാൽ, നിസാർ ബെണ്ടിച്ചാൽ, ശ്രിനാഥ് ശശി, അബ്ബാസ് ബന്താട്, മുഹമ്മദ് കുഞ്ഞി പെരുമ്പള എന്നിവർ പ്രസംഗിച്ചു.
ദാവൂദ് പള്ളിപ്പുഴ, ശംസീർ മൂലടുക്കം, മൊയ്തു തൈര, സലാം മാണിമൂല, അബുബകർ കടാങ്കോട്, നൂർ മുഹമ്മദ് പള്ളിപ്പുഴ, ശബീർ പള്ളങ്കോട്, അഡ്വ. ജുനൈദ്, നശാത് പരവനടുക്കം, സിറാജ് മഠത്തിൽ, റംസീർ പള്ളങ്കോട്, അശ്റഫ് മാണിമൂല, ഉബൈദ് നാലാപ്പാട്, ഹകീം പെരുമ്പള, കലന്തർ തൈര, സമീർ അല്ലാമ, ബി യു അബ്ദുർ റഹ്മാൻ ഹാജി, ഖാദർ കണ്ണമ്പള്ളി, മജീദ് ബെണ്ടിച്ചാൽ, ബശീർ കൈന്താർ, എംകെ അബ്ദുൽ ഖാദർ ഹാജി, അബ്ദുൽ ഖയ്യൂം, താജുദ്ദീൻ പടിഞ്ഞാർ സംബന്ധിച്ചു.

Keywords: People of Kasaragod must come forward against neglect: Daya Bai, Kerala, Chattanchal,Kasaragod,news,Top-Headlines,Hospital,Government, Muslim Youth League,Politics.