city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഓര്‍മകള്‍ പുതുക്കാന്‍ യുവജന യാത്ര വീണ്ടും വരുന്നു; പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പദയാത്രയായി സംസ്ഥാന പര്യടനത്തിന്

കാഞ്ഞങ്ങാട്: (www.kasargodvartha.com 16.03.2018) മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പദയാത്രയായി സംസ്ഥാന പര്യടനത്തിന്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന പദയാത്ര രാഷ്ട്രീയ കേരളം ഏറെ കൗതുകത്തോടെ ഉറ്റുനോക്കി തുടങ്ങി. ഡിസംബര്‍ ഒന്നു മുതല്‍ ജനുവരി ഒന്നു വരെ 30 ദിവസം നീണ്ടു നില്‍ക്കുന്ന പദയാത്രക്കാണ് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുള്ളത്.

മുനവ്വറലി തങ്ങളും അഡ്വ. പി കെ ഫിറോസ് അടക്കമുള്ള സഹഭാരവാഹികളും ഉള്‍പ്പെടെ ഏതാണ്ട് ആയിരത്തോളം യുവാക്കള്‍ സ്ഥിരാംഗങ്ങളായി പദയാത്രയില്‍ പങ്കാളികളാകും. ഒരു ദിവസം 20 കിലോമീറ്റര്‍ എന്ന രീതിയിലാണ് പദയാത്ര. രാവിലെ മുതല്‍ ഉച്ച വരെ 10 കിലോമീറ്ററും ഉച്ച കഴിഞ്ഞ് 10 കിലോമീറ്ററും എന്ന രീതിയിലാകും നടത്തം.

80 കളുടെ മധ്യത്തില്‍ ഡോക്ടര്‍ എം കെ മുനീറും രമേശ് ചെന്നിത്തലയും നടത്തിയ ഐതിഹാസികമായ കേരള യാത്രകളുടെ ഓര്‍മ്മ പുതുക്കിയാണ് മൂന്ന് പതിറ്റാണ്ടിന് ശേഷം ചരിത്രപരമായ മറ്റൊരു പദയാത്രക്ക് കേരളം കാതോര്‍ക്കുന്നത്. മുനീറിനും ചെന്നിത്തലക്കും പുറമെ രാഷ്ട്രീയ വ്യത്യാസമില്ലാതെ മറ്റ് ഒട്ടേറെ നേതാക്കളും പദയാത്രകള്‍ നടത്തിയിട്ടുണ്ട്. ഏറ്റവുമൊടുവില്‍ കാസര്‍കോട് ജില്ലയെ പിടിച്ചു കുലുക്കിയ സാമുദായിക കാലുഷ്യത്തിനെതിരെ കെപിസിസി പ്രസിഡണ്ടായിരിക്കെ രമേശ് ചെന്നിത്തല അഞ്ചു ദിവസം കാസര്‍കോട് ജില്ല മുഴുക്കെ നടന്നു തീര്‍ത്തതും ചരിത്രമാണ്.

പാണക്കാട് കുടുംബത്തിലെ ഒരംഗം രാഷ്ട്രീയ പദയാത്രയുടെ നായകനായി കേരളം മുഴുവന്‍ നടക്കാനിറങ്ങുന്നതിന്റെ ആവേശത്തിലാണ് ലീഗ് അണികള്‍. പദയാത്രക്ക് രാജ്യാന്തര ശ്രദ്ധ നേടിക്കൊടുക്കുന്നതും മുനവ്വറലി തങ്ങളുടെ സാന്നിധ്യം തന്നെയാവും.
ഓര്‍മകള്‍ പുതുക്കാന്‍ യുവജന യാത്ര വീണ്ടും വരുന്നു; പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പദയാത്രയായി സംസ്ഥാന പര്യടനത്തിന്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Muslim-league, Top-Headlines, Political party, Politics, Panakkad Sayyid Munavvar Ali Shihab Thangal Is ready for Yuvajana Yathra
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia