ദുരിതം പേറുന്ന പള്ളത്തൂര്‍ പാലം: യൂത്ത് ലീഗ് പ്രതീകാത്മക മനുഷ്യ കൈവരി തീര്‍ത്തു
Jun 29, 2017, 21:49 IST
പള്ളത്തൂര്‍: (www.kasargodvartha.com 29.06.2017) വീണ്ടുമൊരു ദുരന്തത്തിന് കാതോര്‍ത്ത് നില്‍ക്കുന്ന ദേലംപാടി പഞ്ചായത്തിലെ കൈവരിയില്ലാത്ത പള്ളത്തൂര്‍ പാലത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് യൂത്ത് ലീഗ് പ്രതീകാത്മക മനുഷ്യ കൈവരി തീര്‍ത്തു. ദേലംപാടി പഞ്ചായത്തിലെ ദേലംപാടി, ഊജംപാടി, മയ്യള, കര്‍ണാടകയിലെ ഈശ്വരമംഗലം, കാവു ഭാഗങ്ങളെ കേരളവുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലമാണ് പള്ളത്തൂര്‍ പാലം. വാഹനങ്ങളും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി കാല്‍നടയാത്രക്കാരും ദിനേന കടന്നു പോകുന്ന പാലം ഏത് നിമിഷവും വലിയൊരു ദുരന്തത്തിന് കാതോര്‍ക്കുകയാണ്.
ശക്തമായ മഴ പെയ്താല്‍ പാലത്തിന് മുകളിലൂടെയാണ് വെള്ളം ഒലിച്ച് പോകുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് മഴക്കാലത്ത് ഒരു പോലീസുദ്യോഗസ്ഥന്‍ ഒഴുക്കില്‍ പെട്ട് മരണപ്പെട്ടതോടെ പ്രതിഷേധം ശക്തമാവുകയും ജനപ്രതിനിധികള്‍ പല വാഗ്ദാനങ്ങള്‍ നല്‍കി പോയതല്ലാതെ പാലം നവീകരിക്കുന്നതിന് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇനിയും ഈയവസ്ഥ തുടര്‍ന്നാല്‍ ശക്തമായ ബഹുജന സമരത്തിന് നേതൃത്വം നല്‍കുമെന്ന് യൂത്ത് ലീഗ് മുന്നറിയിപ്പ് നല്‍കി.
യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍ മനുഷ്യ കൈവരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഉസാം പള്ളങ്കോട് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം പ്രസിഡന്റ് ഹാരിസ് തൊട്ടി, ജനറല്‍ സെക്രട്ടറി റഊഫ് ബാവിക്കര, നെട്ടണിഗെ - മുഡ്‌നുര്‍ പഞ്ചായത്ത് മെമ്പര്‍ ഇബ്രാഹിം, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എ ബി ബഷീര്‍ പള്ളങ്കോട്, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി കെ പി സിറാജുദ്ദീന്‍, മുഷ്താഖ് മൊഗര്‍, ഉമ്മര്‍ കൊറ്റുമ്പ, യൂസഫ് പള്ളങ്കോട്, മനാഫ് പരപ്പ, എം എ അബ്ദുല്‍ ഖാദര്‍, റംസീര്‍ സി കെ വൈ, ഹാശിം മൊഗര്‍, റസാഖ് ഊജംപാടി, ശബീര്‍ സി കെ, അഷ്‌റഫ് പള്ളത്തൂര്‍, അബ്ദുല്ല പള്ളത്തൂര്‍ പ്രസംഗിച്ചു.
യൂത്ത് ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സിദ്ദീഖ് ദേലംപാടി സ്വാഗതവും എം എസ് എഫ് പഞ്ചായത്ത് പ്രസിഡന്റ് സവാദ് സി കെ നന്ദിയും പറഞ്ഞു.
Keywords: Kerala, kasaragod, news, Bridge, Muslim-league, Protest, Youth League, Politics, Pallathur bridge: Protest by Youth League