city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉമ്മന്‍ ചാണ്ടിയുടെ മെട്രോ യാത്ര: കെ എം ആര്‍ എല്‍ റിപ്പോര്‍ട്ട് തേടി

കൊച്ചി: (www.kasargodvartha.com 22.06.2017) മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനകീയ യാത്ര മെട്രോ നയങ്ങള്‍ക്കെതിരെയാണെന്ന് കാട്ടി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ( കെ എം ആര്‍ എല്‍) റിപ്പോര്‍ട്ട് തേടി. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ മെട്രോയില്‍ നടത്തിയ ജനകീയ യാത്രയില്‍ മെട്രോ നയങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണിത് മാനേജിങ് ഡയറക്ടര്‍ റിപ്പോര്‍ട്ട് തേടിയത്.

ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ആലുവയില്‍ നിന്ന് പാലാരിവട്ടം വരെയായിരുന്നു ജനകീയ യാത്ര. മെട്രോ ഉദ്ഘാടനത്തില്‍ കോണ്‍ഗ്രസിനെയും യുഡിഎഫ് നേതാക്കളെയും അവഗണിച്ചെന്നാരോപിച്ചായിരുന്നു യാത്ര. യാത്രയുടെ ഭാഗമായി പ്രവര്‍ത്തകരുടെ തള്ളിക്കയറ്റം മൂലം ട്രെയിനില്‍ മറ്റു യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടായി. പാലാരിവട്ടത്ത് ഓട്ടോമാറ്റിക് ഫെയര്‍ കളക്ഷന്‍ (എ എഫ് സി) സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. ട്രെയിനിലും സ്‌റ്റേഷനിലും പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയതും മെട്രോ ചട്ടങ്ങളുടെ ലംഘനമായി.

ഉമ്മന്‍ ചാണ്ടിയുടെ മെട്രോ യാത്ര: കെ എം ആര്‍ എല്‍ റിപ്പോര്‍ട്ട് തേടി

സ്‌റ്റേഷനുകളുടെ ചുമതലയുള്ളവരില്‍ നിന്നുള്‍പ്പെടെയാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. സ്‌റ്റേഷനുകളിലെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് ചുമതലയുള്ളവര്‍ റിപ്പോര്‍ട്ട് നല്‍കുക. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ തീരുമാനിക്കുമെന്ന് കൊച്ചി മെട്രോ അധികൃതര്‍ പറഞ്ഞു.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മെട്രോ ചട്ടങ്ങള്‍ ചൂണ്ടിക്കാണിച്ച് സംഘാടകര്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് നീക്കം. ഓരോ സ്‌റ്റേഷനിലെയും ഏഴ് ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വരെ അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കേണ്ടതുണ്ട്.

Keywords:  Kerala, Kochi, Oommen Chandy, Metro Rail, Top-Headlines, news, Report, Politics, Congress, Oomman Chandi'S metro travelling: K M R L requested report.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia