city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുസാഫര്‍ നഗര്‍ വര്‍ഗീയ കലാപത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കാന്‍ ശേഖരിച്ച ടണ്‍കണക്കിന് വസ്ത്രങ്ങള്‍ ഇപ്പോഴും പാര്‍ട്ടി ഓഫീസിന് സമീപത്തെ ഗോഡൗണില്‍

കാസര്‍കോട്: (www.kasargodvartha.com 09.02.2017) ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ മൂന്ന് വര്‍ഷം മുമ്പുണ്ടായ വര്‍ഗീയ കലാപത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കാന്‍ ശേഖരിച്ച ടണ്‍കണക്കിന് വസ്ത്രങ്ങള്‍ ഇപ്പോഴും പാര്‍ട്ടി ഓഫീസിന് സമീപത്തെ ഗോഡൗണില്‍. കാസര്‍കോട്ടെ പാര്‍ട്ടി ഓഫീസിന് സമീപത്തെ ഗോഡൗണിലാണ് വിതരണം ചെയ്യാതെ വെച്ച വസ്ത്രങ്ങള്‍ കെട്ടിക്കിടക്കുന്നത്.

സംസ്ഥാന വ്യാപകമായി നടത്തിയ ധനസമാഹരണത്തിനിടയിലാണ് ഇത്രയും കൂടുതല്‍ വസ്ത്രങ്ങള്‍ വിവിധ പ്രാദേശിക കമ്മിറ്റികള്‍ ശേഖരിച്ചത്. ഇത് പിന്നീട് പാര്‍ട്ടി ജില്ലാ നേതൃത്വത്തെ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ ഈ വസ്ത്രങ്ങള്‍ മുസാഫര്‍ നഗറിലേക്ക് അയക്കാതെ പാര്‍ട്ടി ഓഫീസിന് സമീപത്തെ ഗോഡൗണില്‍ കെട്ടിവെക്കുകയായിരുന്നു.

മുസാഫര്‍ നഗര്‍ വര്‍ഗീയ കലാപത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കാന്‍ ശേഖരിച്ച ടണ്‍കണക്കിന് വസ്ത്രങ്ങള്‍ ഇപ്പോഴും പാര്‍ട്ടി ഓഫീസിന് സമീപത്തെ ഗോഡൗണില്‍


കഴിഞ്ഞ ദിവസം ഈ ഗോഡൗൺ മുറി മറ്റൊരാള്‍ക്ക് വാടകയ്ക്ക് നല്‍കിയതിനെ തുടര്‍ന്ന് പുതിയ വാടകക്കാരന്‍ ഈ തുണികളെല്ലാം പുറത്തേക്ക് മാറ്റിയതോടെയാണ് പരിസരത്തെ വ്യാപാരികള്‍ ഈ വസ്ത്രങ്ങള്‍ കൂട്ടിയിട്ട നിലയില്‍ കണ്ടത്. മുസാഫര്‍ നഗറിലേക്ക് സാമ്പത്തികസഹായവും കുറച്ച് വസ്ത്രവും മാത്രമാണ് അയച്ചതെന്നും ബാക്കിയുള്ള വസ്ത്രങ്ങള്‍ ഗോഡൗണില്‍ സൂക്ഷിക്കുകയായിരുന്നുവെന്നുമാണ് പാര്‍ട്ടികേന്ദ്രങ്ങള്‍ കാസര്‍കോട് വാര്‍ത്തയോട് വ്യക്തമാക്കിയത്.

ഉപയോഗശൂന്യമായ വസ്ത്രങ്ങളാണ് ബാക്കിവന്നതെന്നും പാര്‍ട്ടികേന്ദ്രങ്ങള്‍ വിശദീകരിക്കുന്നു. എന്നാല്‍ പുത്തന്‍ മാറാത്ത വസ്ത്രങ്ങളും ഇക്കൂട്ടത്തിലുണ്ടെന്നാണ് പരിസരവാസികള്‍ പറയുന്നത്. മുസാഫര്‍ നഗറിലേക്ക് അയക്കാന്‍ കഴിയാത്ത വസ്ത്രങ്ങള്‍ നാട്ടിലെ പാവപ്പെട്ടവര്‍ക്ക് അന്നുതന്നെ എത്തിച്ചുകൊടുത്തിരുന്നുവെങ്കില്‍ ചിലര്‍ക്കെങ്കിലും ഉപകാരപ്രദമാകുമെന്ന വാദവും നിലനില്‍ക്കുന്നുണ്ട്.

എന്നാല്‍ മുസാഫര്‍ നഗറിലേക്ക് വസ്ത്രം ശേഖരിച്ചിട്ടില്ലെന്നും ധനസഹായം മാത്രമാണ് സ്വീകരിച്ചിട്ടുള്ളതെന്നും വസ്ത്രങ്ങള്‍ ശേഖരിച്ചത് ആസാമിലെ ജനങ്ങള്‍ക്കാണെന്നുമാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)






Keywords: Kasaragod, Kerala, Political party, Charity-fund, Top Headlines, Building, Irresponsible, Musafar Nagar, Communal Violence, Uthar Pradesh, Dresses, Tons of Dresses, Waste, Useless,


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia