Nitin Gadkari | മൻമോഹൻ സിംഗിനെ പുകഴ്ത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി; 'മുൻ പ്രധാനമന്ത്രിയുടെ സാമ്പത്തിക പരിഷ്കാരങ്ങൾ രാജ്യത്തിന് പുതിയ ദിശ നൽകി'
Nov 9, 2022, 10:01 IST
ന്യൂഡെൽഹി: (www.kasaragodvartha.com) മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ സാമ്പത്തിക നയങ്ങളെ പ്രശംസിച്ച് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. 1991 ൽ അന്നത്തെ ധനമന്ത്രി മൻമോഹൻ സിംഗിന്റെ സാമ്പത്തിക പരിഷ്കാരങ്ങൾ രാജ്യത്തിന് ഒരു പുതിയ ദിശയാണ് കാണിച്ചതെന്നും അതിന് രാജ്യം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുമെന്നും ഡെൽഹിയിൽ നടന്ന ടിയോൾ അവാർഡ്സ് 2022 പരിപാടിയിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
മൻമോഹൻ സിംഗ് തുടക്കമിട്ട സാമ്പത്തിക പരിഷ്കാരങ്ങൾ കാരണമാണ് മഹാരാഷ്ട്രയിലെ റോഡ് നിർമാണ പദ്ധതികൾക്ക് സ്വരൂപിക്കാൻ കഴിഞ്ഞതെന്ന് അദ്ദേഹം ചടങ്ങിൽ പറഞ്ഞു. സാമ്പത്തിക നയങ്ങളുടെ ഉദാരവൽക്കരണം ദരിദ്രർക്കും കർഷകർക്കും ഗുണകരമാണെന്നും ഉദാരവൽക്കരണത്തിന് ശേഷം മാത്രമാണ് ചൈനയും വികസിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ മന്ത്രാലയം 26 ഗ്രീൻ എക്സ്പ്രസ് ഹൈവേകൾ നിർമ്മിക്കുന്നുണ്ടെന്ന് ഗഡ്കരി പറഞ്ഞു. 2024 അവസാനത്തോടെ എൻഎച്എഐയുടെ ടോൾ വരുമാനം പ്രതിവർഷം ഒരു കോടി 40 ലക്ഷം രൂപയായി ഉയരുമെന്നും ഇത് നിലവിൽ 40,000 കോടി രൂപയാണെന്നും അദ്ദേഹം അറിയിച്ചു.
Keywords: Nitin Gadkari Showers Praise On Manmohan Singh, New Delhi,news,Top-Headlines,Minister,Politics,Road,Award,Development project,Highway, Manmohan singh.