city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട് അടക്കം 5 ജില്ലകളിൽ ബി ജെ പിക്ക് പുതിയ പ്രസിഡണ്ടുമാർ; രവീശതന്ത്രി കുണ്ടാർ ജില്ലാ പ്രസിഡന്റ്, കെ ശ്രീകാന്ത് സംസ്ഥാന സെക്രടറി

തിരുവനന്തപുരം: (www.kasargodvartha.com 05.10.2021) കാസർകോട്ട് അടക്കം അഞ്ച് ജില്ലാ പ്രസിഡന്റുമാരെ മാറ്റി ബി ജെ പി പുതിയ ഭാരവാഹി പട്ടിക പുറത്തുവിട്ടു. കാസർകോട്, പത്തനംതിട്ട, കോട്ടയം, പാലക്കാട്, വയനാട് ജില്ലകളിലെ പ്രസിഡന്റുമാരെയാണ് മാറ്റിയത്. സംസ്ഥാന ഭാരവാഹികളെയും പ്രഖ്യാപിച്ചിട്ടുണ്ട്.

    
കാസർകോട് അടക്കം 5 ജില്ലകളിൽ ബി ജെ പിക്ക് പുതിയ പ്രസിഡണ്ടുമാർ; രവീശതന്ത്രി കുണ്ടാർ ജില്ലാ പ്രസിഡന്റ്, കെ ശ്രീകാന്ത് സംസ്ഥാന സെക്രടറി



പുതിയ ഭാരവാഹികൾ ഇവരാണ്. സംസ്ഥാന വൈസ് പ്രസിഡന്റുമാർ - പി രഘുനാഥ്, ബി ഗോപാലാകൃഷ്ണൻ, ശിവൻകുട്ടി. സെക്രടറിമാർ - കെ ശ്രീകാന്ത്, ജെ ആർ പത്മകുമാർ, രേണു സുരേഷ്, പന്തളം പ്രതാപൻ. ട്രഷറർ - ഇ കൃഷ്ണകുമാർ.

വക്താക്കൾ - കെ വി എസ് ഹരിദാസ്, സന്ദീപ് വചസ്പതി, ടിപി സിന്ധുമോൾ. ഓഫീസ് സെക്രടറി - ജയരാജ് കൈമൾ. പുതിയ ദേശീയ കൗൺസിൽ അം​ഗങ്ങൾ - എം എസ് സമ്പൂർണ, ജി രാമൻ നായർ, ജി ​ഗിരീശൻ, ജി കൃഷ്ണകുമാർ. കിസാൻ മോർച സംസ്ഥാന അധ്യക്ഷൻ - ഷാജി ആർ നായർ.

അഞ്ച് ജില്ലകളിലെ പുതിയ പ്രസിഡന്റുമാർ: കാസർകോ‌ട് - രവീശ തന്ത്രി കുണ്ടാർ, പത്തനംതിട്ട - വി എ സൂരജ്. കോട്ടയം - ലിജിൻ ലാൽ. പാലക്കാട് - കെ എം ഹരിദാസ്. വയനാട് - കെ പി മധു.

കാസർകോട് ജില്ലാ പ്രസിഡന്റായിരുന്ന കെ ശ്രീകാന്തിന് സംസ്ഥാന സെക്രടറിയായാണ് പുതിയ നിയമനം. പുതിയ ജില്ലാ പ്രസിഡണ്ടായി തന്നെ നിയമിച്ചതിൽ സന്തോഷമുണ്ടെന്ന് രവീശ തന്ത്രി കുണ്ടാർ കാസർകോട് വാർത്തയോട് പറഞ്ഞു.


Keywords:  Thiruvananthapuram, Kerala, News, Kasaragod, BJP, Office, President, Kottayam, Pathanamthitta, Palakkad, Wayanad, Secretary, Top-Headlines, Politics, Political party, New presidents for BJP in 5 districts.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia