പുതിയ സിപിഎം സെക്രട്ടറിയേറ്റിനെ തിരഞ്ഞെടുക്കുന്നു; സതീഷ്ചന്ദ്രനും സി എച്ച് കുഞ്ഞമ്പുവും ഒഴിയും
Mar 15, 2018, 10:04 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 15.03.2018) പുതിയ ജില്ലാ സെക്രട്ടറിയേറ്റിനെ തെരഞ്ഞെടുക്കാനുള്ള സിപിഎം ജില്ലാ കമ്മിറ്റി യോഗം 21ന് കാസര്‍കോട് ജില്ലാ കമ്മിറ്റി ആസ്ഥാനമായ ഇ എം എസ് മന്ദിരത്തില്‍ നടക്കും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിലാണ് പുതിയ സെക്രട്ടറിയേറ്റ് അംഗങ്ങളെ തെരഞ്ഞെടുക്കുക. ഈ കാര്യങ്ങള്‍ അടക്കം ചര്‍ച്ച ചെയ്യുന്നതിന് സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളുടെ യോഗം വ്യാഴാഴ്ച ാകാസര്കോട്ട് ചേരും.
കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് തെരഞ്ഞെടുപ്പില്‍ നടന്നതുപോലെ പ്രമുഖ നേതാക്കളെ വെട്ടിനിരത്തിക്കൊണ്ട് യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും സെക്രട്ടറിയേറ്റില്‍ സ്ഥാനം ലഭിച്ചേക്കുമെന്നാണ് കരുതുന്നത്. നിലവില്‍ കെ പി സതീഷ്ചന്ദ്രന്, എം വി ബാലകൃഷ്ണന് മാസ്റ്റര്‍, സി എച്ച് കുഞ്ഞമ്പു, വി പി പി മുസ്തഫ, കെ വി കുഞ്ഞിരാമന്, പി ജനാര്ദ്ദനന്, പി രാഘവന്, ടി വി ഗോവിന്ദന്, എം രാജഗോപാലന്‍ എന്നീ ഒമ്പതുപേരാണ് സെക്രട്ടറിയേറ്റിലുള്ളത്.
ഇതില്‍ കെ പി സതീഷ്ചന്ദ്രന്, സി എച്ച് കുഞ്ഞമ്പു എന്നിവര്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായതിനാല്‍ ഇരുവരും ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും ഒഴിവായേക്കും. പ്രായാധിക്യം മൂലം പി രാഘവനും ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കപ്പെട്ടേക്കും. ഈ മൂന്ന് ഒഴിവുകളിലേക്ക് ആറുപേരാണ് പരിഗണനയിലുള്ളത്. ഇതില്‍ ടി കെ രാജന്, വി കെ രാജന്, സാബു അബ്രഹാം എന്നിവര്‍ക്കാണ് പ്രഥമ പരിഗണന.കാഞ്ഞങ്ങാട് നഗരസഭ ചെയര്മാന് വി വി രമേശന്, ചെറുവത്തൂരില്‍ നിന്നുള്ള കമലാക്ഷന്‍, കാറഡുക്ക ഏരിയാ സെക്രട്ടറി സിജി മാത്യു, മഹിളാ അസോസിയേഷന് നേതാവ് ഇ പത്മാവതി എന്നിവരും പരിഗണനാ ലിസ്റ്റിലുണ്ട്. അതേ സമയം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ വനിതകള്‍ക്ക് പ്രാതിനിധ്യം നല്കാത്തതിനാല് കാസര്‍കോട്ടും സെക്രട്ടറിയേറ്റില്‍ വനിതകളെ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ല.
കര്‍ഷക തൊഴിലാളി യൂണിയന് ജില്ലാ സെക്രട്ടറി വി കെ രാജന്, സിഐടിയു സംസ്ഥാന സെക്രട്ടറി ടി കെ രാജന്, ക്രൈസ്തവ പ്രാതിനിധ്യമായി സാബു അബ്രഹാം എന്നിവര്‍ സെക്രട്ടറിയേറ്റില്‍ എത്തുമെന്ന് തന്നെയാണ് സൂചന. അതേ സമയം നേതാക്കളുടെ വിശ്വസ്തനായ ഉദുമ ഏരിയാ സെക്രട്ടറി മണികണ്ഠന്, സി എച്ച് കുഞ്ഞമ്പുവിന്റെ ഭാര്യ എം സുമതി എന്നിവരെ സെക്രട്ടറിയേറ്റില്‍ കൊണ്ടുവരുവാനും ഒരു വിഭാഗത്തിന് താല്‍പ്പര്യമുണ്ട്.
ഏ കെ നാരായണന്, അഡ്വ. കെ പുരുഷോത്തമന് എന്നിവര്‍ക്ക് ശേഷം മതിയായ പരിഗണന കാഞ്ഞങ്ങാടിന് ലഭിച്ചിട്ടില്ലാത്തതിനാല്‍ വി വി രമേശനെ സെക്രട്ടറിയേറ്റിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരണമെന്ന ആവശ്യവും ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ സെക്രട്ടറിയേറ്റ് അംഗമായാല്‍ നഗരസഭ ചെയര്മാന് പദവി ഒഴിയണമെന്നതിനാല് വി വി രമേശന് ഇതില്‍ താല്‍പ്പര്യമില്ലെന്നാണ് അറിയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, CPM, Political party, Politics, Top-Headlines, New CPM Secretariat will elect soon
< !- START disable copy paste -->