ഗൗരി ലങ്കേഷ് വധത്തിന് പിന്നില്‍ ആര്‍എസ്എസ് എന്ന് പറഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ്സ്
Sep 9, 2017, 18:50 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 09.09.2017) ഗൗരി ലങ്കേഷ് വധത്തിന് പിന്നില്‍ ആര്‍എസ്എസ് എന്ന് പറഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ്സ്. മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ്- ബിജെപി സംഘടനകളാണെന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെയാണ് വ്യക്തമാക്കിയത്.
അതേസമയം, ഗൗരിയുമായുള്ള അവരുടെ ആശയഭിന്നതയാകാം കൊലപാതകത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ കോണ്‍ഗ്രസും ബിജെപിയും പരസ്പരം ഏറ്റുമുട്ടുന്നതിനിടെയാണ് ഖാര്‍ഗെയുടെ പരാമര്‍ശം വന്നത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെ സ്വന്തം വസതിക്ക് മുന്നില്‍ വെച്ചാണ് ഗൗരി ലങ്കേഷ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. ഇതിന് പിന്നാലെ കൊലപാതകത്തിന് പിന്നില്‍ ആര് എസ് എസ് ആണെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തില്‍ അന്വേഷണം ഏകപക്ഷീയമായിരിക്കുമെന്നാരോപിച്ച് ബിജെപി നേതാക്കളും രംഗത്ത് വന്നിരുന്നു.

Keywords: New Delhi, RSS, BJP, Congress, journalists, Murder, Politics, Never said RSS-BJP behind Gauri Lankesh murder, likely killed due to ideological conflict: Kharge