മനം നിറച്ച് കുടുംബയോഗത്തിൽ മുനവ്വറലി തങ്ങൾ; കാസർകോടിൻ്റെ സൗഹൃദപ്പെരുമ നിലനിർത്താൻ നെല്ലിക്കുന്നിനെ ജയിപ്പിക്കണം
Mar 26, 2021, 22:08 IST
കാസർകോട്: (www.kasargodvartha.com 26.03.2021) സൗഹൃദപ്പെരുമ നിലനിർത്താൻ എൻ എ നെല്ലിക്കുന്നിനെ വിജയിപ്പിക്കണമെന്ന് യൂത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അഭ്യർഥിച്ചു. മുനിസിപൽ
യുഡിഎഫ് കമിറ്റി സംഘടിപ്പിച്ച കുടുംബയോഗം കൊല്ലമ്പാടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രാരാബ്ധങ്ങളും, ദുരിതവും അകലുന്ന കുടുംബ ജീവിതത്തിന് യുഡിഎഫ് അധികാരത്തിൽ എത്തണമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലില്ലാത്ത യുവാക്കളും,തൊഴിൽ നഷ്ടപ്പെട്ടപ്രവാസികളും സർക്കാറിനെതിരെ വിധിയെഴുതുമെന്നും മുനവ്വറലി തങ്ങൾ കൂട്ടിച്ചേർത്തു.

കെ എം ബശീർ അധ്യക്ഷത വഹിച്ചു. മൊയ്തീൻ കൊല്ലമ്പാടി സ്വാഗതം പറഞ്ഞു. ടി ഇ അബ്ദുല്ല, എ അബ്ദുർ റഹ്‌മാൻ, അശ്‌റഫ് എടനീർ, ടി ഡി കബീർ, ബശീർ വെള്ളിക്കോത്ത്, ഹമീദ് ബെദിര, ഖാലിദ് പച്ചക്കാട്, ഹാരിസ് ബെദിര, മജീദ് കൊല്ലമ്പാടി, സഹീർ ആസിഫ്, റഹ്‌മാൻ തൊട്ടാൻ, ഖലീൽ തുരുത്തി, ഫിറോസ് അട്ക്കത്ത്ബയൽ, അശ്‌ഫാഖ് തുരുത്തി, ഖലീൽ ശെയ്ഖ്, സൈനുദ്ദീൻ, നൗഫൽ തായൽ, ലത്വീഫ് കൊല്ലമ്പാടി, ഹാശിം പോപുലർ, സമദ് കൊല്ലമ്പാടി പ്രസംഗിച്ചു.
വെള്ളിയാഴ്ച എൻ എ നെല്ലിക്കുന്ന് കുമ്പഡാജെ പഞ്ചായത്തിൽ പര്യടനം നടത്തി. ഏത്തടുക്കയിൽനിന്ന് ആരംഭിച്ച് പുത്രക്കള, കീരിക്കാട്, മുനിയൂർ, കറുവത്തടുക്ക, മവ്വാർ, ബെളിഗെ, മുക്കൂർബാറടുക്ക, ചെറുണി,ഗോസാഡ, തുപ്പക്കൽ,ചക്കുടൽ, കജെ കോളനി, കർക്കട ഗോളിജംഗ്ഷൻ, പെസൊളിഗെ, ബെളിഞ്ച, കുദിങ്കില, കുമ്പഡാജെ, സി എച് നഗർ, മരിക്കാന എന്നിവിടങ്ങളിൽ പര്യടനം നടത്തി മാർപനടുക്കയിൽ സമാപിച്ചു. ശനിയാഴ്ച ചെങ്കള പഞ്ചായത്തിൽ പര്യടനം നടത്തും.
Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, N.A.Nellikunnu, Munavar Ali Shihab Thangal, Nellikunnu must win to maintain the friendship of Kasargod: Munavar Ali Shihab Thangal.
< !- START disable copy paste -->