അവഗണനയുടെ വക്കില്‍ ബേക്കല്‍; വേണ്ടത് സമഗ്ര വികസനം
Jun 8, 2017, 20:17 IST
ബേക്കല്‍: (www.kasargodvartha.com 08.06.2017) ലോകോത്തര പ്രശസ്തമായ ബേക്കല്‍ ഇപ്പോഴും അവഗണനയുടെ നടുവിലെന്ന് നാഷണന്‍ ലേബര്‍ യൂണിയന്‍ കുറ്റപ്പെടുത്തി. ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ സ്ഥാനം പിടിച്ച കേന്ദ്രമാണ് ബേക്കല്‍. എന്നാല്‍ ഇനിയും ഇവിടെ വികസനമെത്തിക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ബേക്കല്‍ കോട്ടയോടു ചേര്‍ന്നു നില്‍ക്കുന്ന ജംഗ്ഷനാണെന്ന പരിഗണന പോലും ബേക്കലിനു നല്‍കുന്നില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കടന്നു വരവിനു രാഷ്ട്രീയ ശക്തികള്‍ തന്നെ ഇടപെട്ട് തടയിടുന്നതായി നഷണല്‍ ലേബര്‍ യൂണിയന്‍ ഉദുമാ മണ്ഡലം സെക്രട്ടറി കരീം പള്ളത്തില്‍ പറഞ്ഞു.
കെ എസ് ടി പിയൂടെ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പൊളിച്ച് മാറ്റിയ ഇരുഭാഗത്തുമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം വരെ ഇനിയും പുനര്‍ നിര്‍മ്മിക്കപ്പെട്ടിട്ടില്ല. യാത്രക്കാര്‍ മഴയും വെയ്ലുമേറ്റാണ് ബസ്സ് കാത്ത് നില്‍ക്കുന്നത്. സിഗ്‌നല്‍ ലൈറ്റോ ഡിവൈഡറോ ഇല്ല. അതു കാരണം അപകടങ്ങള്‍ പതിവൂ കാഴ്ച്ചകളാണ്. മൗവ്വലിലേക്ക് തിരിയുന്ന ഭാഗം കുഴി രൂപപ്പെട്ടിരിക്കുന്നു. ഇത് ശ്രദ്ധയില്‍ പെട്ടിട്ടും അധികൃതര്‍ അനുങ്ങുന്നില്ല. സോളാര്‍ ലൈറ്റ് സ്ഥാപിച്ചുവെങ്കിലും ഒരു മാസത്തിനകം തന്നെ നിശ്ചലമായി.
നാട്ടുകാര്‍ക്കു മാത്രമല്ല, വിദേശപണം കൊണ്ടു വന്നു തരുന്ന സഞ്ചാരികള്‍ക്ക് വരെ വഴി നടക്കാനാവുന്നില്ല. ദിശ അറിയിക്കാന്‍ നെയിം ബോര്‍ഡ് പോലും ബേക്കലില്‍ സ്ഥാപിക്കാന്‍ അധികൃതര്‍ ശ്രമിച്ചിട്ടില്ല. അധികാരികളുടെ ഈ അവഗണക്കെതിരെ സമര പരിപാടികള്‍ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാര്‍. ഇതുമായി ബന്ധപ്പെട്ട് കെ എസ് ടി പി എഞ്ചീനിയര്‍ക്കും ബന്ധപ്പെട്ടവര്‍ക്കും നാഷണല്‍ ലേബര്‍ യൂണിയന്‍ ഉദുമ മണ്ഡലം സെക്രട്ടറി കരിം പള്ളത്തില്‍ നിവേദനം നല്‍കി.
Keywords: Kerala, kasaragod, Bekal, news, INL, Politics, Political party, Trade-union, Development project, Need development for Bekal.