city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട്ട് വേണം എയിംസ്; പദയാത്ര പ്രയാണം ആരംഭിച്ചു; രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി നിൽക്കാമെന്ന് എ കെ എം അശ്‌റഫ് എംഎൽഎ

ഹൊസംഗടി: (www.kasargodvartha.com 16.08.2021) എയിംസിനായി കേന്ദ്ര സർകാരിന് സംസ്ഥാന സർകാർ സമർപിക്കുന്ന പ്രൊപോസലിൽ കാസർകോട് ജില്ലയുടെ പേര് ഉൾപെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ ഹൊസംഗടിയിൽ നിന്ന് കാഞ്ഞങ്ങാട്ടേക്ക് നടത്തുന്ന ജില്ലാതല പദയാത്ര പ്രയാണം ആരംഭിച്ചു. ഹൊസംഗടിയിൽ മഞ്ചേശ്വരം എംഎൽഎ എ കെ എം അശ്‌റഫ് ഫ്ലാഗ് ഓഫ്‌ ചെയ്തു.

 
കാസർകോട്ട് വേണം എയിംസ്; പദയാത്ര പ്രയാണം ആരംഭിച്ചു; രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി നിൽക്കാമെന്ന് എ കെ എം അശ്‌റഫ് എംഎൽഎ



അടുത്ത നിയമസഭ സമ്മേളനത്തിൽ ആദ്യ ശബ്ദം എയിംസിന് വേണ്ടിയായിരിക്കുമെന്ന് എ കെ എം അശ്‌റഫ് പറഞ്ഞു. 100 ശതമാനം എയിംസിന് അർഹത കാസർകോടിനാണ്. ഒരുപാട് സ്ഥല ലഭ്യതയുയുള്ളതും പ്രഗത്ഭരായ ഡോക്ടർമാരെ സംഭാവന ചെയ്തതുമായ സ്ഥലമാണ് കാസർകോട്. കോവിഡിൽ അതിർത്തി അടച്ചപ്പോൾ വിദഗ്ദ ചികിത്സ കിട്ടാതെ 22 പേർ പിടഞ്ഞുമരിക്കുന്ന അവസ്ഥയുണ്ടായി. എയിംസിനായി  രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി നിൽക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


സാമൂഹിക, ജീവകാരുണ്യ മേഖലകളിൽ നിറസാന്നിധ്യമായ നാസർ ചെർക്കളമാണ് യാത്ര നയിക്കുന്നത്. 10 സ്ഥിര അംഗങ്ങളാണ് യാത്രയിൽ ഉണ്ടാവുക. വിവിധയിടങ്ങളിൽ സംഘടനകളും കൂട്ടായ്മകളും സ്വീകരണം നൽകും. 19 ന് കാഞ്ഞങ്ങാട്ട് യാത്ര സമാപിക്കും.

കുമ്പളയിൽ ആദ്യ ദിന പര്യടനത്തിന്റെ സമാപന സമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്യും. രണ്ടാം ദിന സമാപനം കാസർകോട്ട് എൻ എ നെല്ലിക്കുന്ന് എംഎൽഎയും മൂന്നാം ദിന സമാപനം ഉദുമയിൽ അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎയും നാലാം ദിന സമാപനം കാഞ്ഞങ്ങാട്ട് ഇ ചന്ദ്രശേഖരൻ എംഎൽഎയും ഉദ്‌ഘാടനം ചെയ്യും.



Keywords: Kasaragod, News, Kerala, Politics, Hosangadi, Kanhangad, MLA, Manjeshwaram, COVID-19, Doctors, Cherkala, Rajmohan Unnithan, N.A.Nellikunnu, Top-Headlines, Need AIIMS in Kasargod; foot rally began.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia