city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കള്ളപ്പണ വിവാദത്തിൽ മുസ്ലിം ലീഗിനെതിരെ സമരവുമായി നാഷനൽ യൂത് ലീഗ്; 'ഹൈദരലി ശിഹാബ് തങ്ങൾ സ്ഥാനമൊഴിയണം'

കാസർകോട്: (www.kasargodvartha.com 06.08.2021) കള്ളപ്പണ വിവാദത്തിൽ മുസ്ലിം ലീഗിനെതിരെ നാഷനൽ യൂത് ലീഗ് പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ഹൈദരലി ശിഹാബ് തങ്ങൾ സ്ഥാനമൊഴിയണമെന്ന് ജില്ലാ കമിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു. ധാർമികതയുണ്ടെങ്കിൽ തങ്ങൾ രാഷ്‌ടീയ നേതൃത്വം അവസാനിപ്പിച്ച് ആത്മീയ നേതൃത്വത്തിലേക്ക് തിരിച്ചുപോവണം.

 
കള്ളപ്പണ വിവാദത്തിൽ മുസ്ലിം ലീഗിനെതിരെ സമരവുമായി നാഷനൽ യൂത് ലീഗ്; 'ഹൈദരലി ശിഹാബ് തങ്ങൾ സ്ഥാനമൊഴിയണം'



മുസ്ലിം യൂത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട്‌ പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ വാർത്താസമ്മേളനത്തിലൂടെ സത്യാവസ്ഥ പുറത്ത് വിട്ടതിനെതിരെ പരസ്യമായി ലീഗ് ഗുൻഡകളെ ഉപയോഗിച്ച് കൊലവിളി നടത്തിയ നിലപാടിനെതിരെ പ്രതികരിക്കാൻ മുസ്ലിം ലീഗ് അണികൾ തയ്യാറാവണമെന്നും നാഷനൽ യൂത് ലീഗ് ആവശ്യപ്പെട്ടു.

ജില്ലാ വൈസ് പ്രസിഡന്റ് റാശിദ്‌ ബേക്കൽ ഉദ്ഘാടനം ചെയ്തു. ട്രഷറർ സിദ്ദീഖ് ചേരങ്കൈ അധ്യക്ഷത വഹിച്ചു. സിദ്ദീഖ് ചെങ്കള, ഇ എൽ നാസർ, സ്വാദിഖ് കടപ്പുറം, സിദ്ദീഖ് പാലോത്ത്, ഹനീഫ് തുരുത്തി, ശിഹാബ് പോപി, സഫ്‌വാൻ തുരുത്തി, റഹ്‌മാൻ തുരുത്തി സംബന്ധിച്ചു. ജില്ലാ ജനറൽ സെക്രടറി ഹനീഫ് പി എച് സ്വാഗതവും സെക്രടറി അബൂബകർ പൂച്ചക്കാട് നന്ദിയും പറഞ്ഞു.

Keywords:  Kasaragod, Kerala, News, Fake Notes, Committee, Politics, Shihab Thangal, Youth League, NYL, Muslim-league, President, Bakel, Cherangai, Secretary, Protest, National Youth League protest against Muslim League.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia