പാചകവാതക വില വര്‍ദ്ധന; നാഷണല്‍ വിമണ്‍സ് ലീഗ് പ്രവര്‍ത്തകര്‍ അടുപ്പുകൂട്ടി പായസം വെച്ചു; വേറിട്ട സമരത്തില്‍ പങ്കെടുക്കാനും പ്രതിഷേധ പായസം കുടിക്കാനും ആളുകള്‍ തടിച്ചുകൂടി
Sep 27, 2018, 16:51 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.09.2018) പാചക വാതക വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ നാഷണല്‍ വിമണ്‍സ് ലീഗ് നടത്തിയ വ്യത്യസ്തമായ സമര പരിപാടി ജനങ്ങളില്‍ കൗതുകമായി. കോട്ടച്ചേരി ബസ് സ്റ്റാന്‍ഡ് പരിസരത്താണ് നാഷണല്‍ വിമണ്‍സ് ലീഗ് ഗ്യാസ് സിലിണ്ടറിന് റീത്തുവെച്ച് വ്യത്യസ്തമായി അടുപ്പുകൂട്ടി സമരം സംഘടിപ്പിച്ചത്.
പര്‍ദയണിഞ്ഞ വിമണ്‍സ് ലീഗ് അംഗങ്ങള്‍ അണിനിരന്ന സമരത്തെ കൗതുകത്തോടെയാണ് ആളുകള്‍ നോക്കിക്കണ്ടത്. അടുപ്പില്‍ തീ കത്തിച്ചുകൊണ്ട് നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ എല്‍ സുലൈഖയാണ് സമരം ഉദ്ഘാടനം ചെയ്തത്. ആശംസയുമായി നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ കൂടി എത്തിയതോടെ സമരത്തിന് കൊഴുപ്പേകി. പിന്നീട് അടുപ്പ് കത്തിച്ച് പായസമുണ്ടാക്കി ജനങ്ങള്‍ക്ക് വിതരണം ചെയ്തു.
പ്രതിഷേധ സമരം കാണാനും പ്രതിഷേധ പായസം കുടിക്കാനും നൂറുക്കണക്കിനാളുകള്‍ തടിച്ചുകൂടി. വനിതാ നാഷണല്‍ ലീഗ് മണ്ഡലം പ്രസിഡണ്ട് നജ്മ റാഫി അധ്യക്ഷത വഹിച്ചു. ബില്‍ടെക് അബ്ദുല്ല, റിയാസ് അമലടുക്കം, എം എ ഷെഫീഖ്, ഹസിനാര്‍ സഹായി, മിസ്രിയ തുടങ്ങിയവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Top-Headlines, INL, Political party, Politics, Protest, National women's league's protest against Gas rate hike
< !- START disable copy paste -->