വീടുകൾ കയറി വോട് തേടി നാഷണൽ വിമൻ ലിഗ് സംസ്ഥാന നേതാക്കൾ; ആത്മവിശ്വാസത്തിൽ എം എ ലത്വീഫ്
Apr 2, 2021, 23:56 IST
കാസർകോട്: (www.kasargodvartha.com 02.04.2021) എം എ ലത്വീഫിനായി വനിതകൾ കാസർകോട്ട് വീടുകൾ കയറി വോട് അഭ്യർഥിച്ചത് ശ്രദ്ധേയമായി. ഐ എൽ എൽ വനിതാ വിഭാഗമായ നാഷണൽ വിമൻ ലിഗ് സംസ്ഥാന ഭാരവാഹികളാണ് വീടുകളിൽ സന്ദർശനം നടത്തിയത്. സംസ്ഥാന പ്രസിഡണ്ട് നിഷ വിനു പിള്ള, ജനറൽ സെക്രടറി എം ഹസീന ടീചെർ, ട്രഷറർ ജമീല, ജോയൻറ് സെക്രടറി ആരിഫ നാസർ, സംസ്ഥാന കൗൺസിൽ അംഗം എൽ സുലൈഖ എന്നിവർ ഗൃഹസന്ദർശനത്തിന് നേതൃത്വം നൽകി.
സ്ത്രീ സഹോദരങ്ങളിൽ നിന്ന് സ്ഥാനാർഥിക്ക് അനുകൂലമായി ആവേശകരമായ പ്രതികരണമാണ് ലഭിച്ചതെന്ന് എം അസീന ടീചെർ പറഞ്ഞു, ഗൃഹ സന്ദർശനത്തിന് മുമ്പ് സ്ഥാനാർഥി എം എ ലത്വീഫിന് വനിതാ ലീഗ് പ്രവർത്തകർ സ്വീകരണം നൽകി. ഐ എൻ എൽ ജില്ലാ സെക്രടറി അസീസ് കടപ്പുറം ,സിദ്ദീഖ് ചേരങ്കൈ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
ആത്മവിശ്വാസത്തോടെ എം എ ലത്വീഫ് വെള്ളിയാഴ്‌ച കാസർകോട് നഗരസഭയിലെയും മൊഗ്രാൽപുത്തൂർ പഞ്ചായത്തിലെയും വിവിധ കേന്ദ്രങ്ങളിൽ വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ച് വോട് തേടി. കാസർകോട് അരമന ഫാത്വിമ ആശുപത്രിയിലെത്തി രോഗികളെയും ജീവനക്കാരെയും കണ്ടു. തളങ്കര മാലിക്‌ദീനാർ ജുമാ മസ്‌ജിദിൽ പ്രാർഥനയ്‌ക്കെത്തിയവരോടും വോടഭ്യർഥിച്ചു. തളങ്കര കടവത്ത്, തെരുവത്ത് എന്നിവിടങ്ങളിലും നിരവധിപ്പേരെ കണ്ട് വോട് തേടി. ചെർക്കളയിൽ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പങ്കെടുത്ത തെരഞ്ഞെടുപ്പ് പൊതുയോഗത്തിലും സംസാരിച്ചു.
Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, INL, LDF, National Women's League state leaders visits homes for votes; MA Latheef in confidence.
< !- START disable copy paste -->