city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Underpass | ദേശീയപാത വികസനം: കാസർകോട്ടെ അൻഡർപാസ് ആവശ്യങ്ങൾ നിയമസഭയിൽ ഉന്നയിച്ച് എൻഎ നെല്ലിക്കുന്ന് എംഎൽഎ; സംസ്ഥാന സർകാർ ഇടപെട്ട് കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി; അടിപ്പാതകൾ തൊട്ട് തൊട്ടാവരുതെന്ന് പിണറായി വിജയൻ

കാസർകോട്: (www.kasargodvartha.com) ദേശീയപാത വികസനത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധയിടങ്ങളിൽ ഉയർന്നുവരുന്ന അടിപ്പാത ആവശ്യങ്ങൾ നിയമസഭയിൽ ഉന്നയിച്ച് എൻഎ നെല്ലിക്കുന്ന് എംഎൽഎ. ജനങ്ങളുടെ ആവശ്യം വളരെ ന്യായമാണെന്നും ചില പ്രദേശങ്ങളിൽ ആളുകൾ ഒറ്റപ്പെട്ടിരിക്കുകയാണെന്നും ആവശ്യം ന്യായമാണെങ്കിൽ മുഖ്യമന്ത്രി മുൻകൈ എടുക്കുമോയെന്നും ചോദ്യോത്തര വേളയിൽ എൻഎ നെല്ലിക്കുന്ന് എംഎൽഎ ചോദിച്ചു.
  
Underpass | ദേശീയപാത വികസനം: കാസർകോട്ടെ അൻഡർപാസ് ആവശ്യങ്ങൾ നിയമസഭയിൽ ഉന്നയിച്ച് എൻഎ നെല്ലിക്കുന്ന് എംഎൽഎ; സംസ്ഥാന സർകാർ ഇടപെട്ട് കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി; അടിപ്പാതകൾ തൊട്ട് തൊട്ടാവരുതെന്ന് പിണറായി വിജയൻ

ഇത്തരം കാര്യങ്ങളിൽ ദേശീയപാത അതോറിറ്റി സ്വീകരിക്കുന്ന സമീപനം ആരോഗ്യപരമാണെന്ന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആവശ്യമായ ചില കേന്ദ്രങ്ങളിൽ അടിപ്പാത നിർമിക്കുന്നതിന് അതോറിറ്റി നടപടികൾ സ്വീകരിക്കുന്നുണ്ട്. ആവശ്യമായ രീതിയിൽ സംസ്ഥാന സർകാർ ഇടപെട്ട് കൊണ്ടിരിക്കുന്നു. ഇനിയും ഇടപെടാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
  
Underpass | ദേശീയപാത വികസനം: കാസർകോട്ടെ അൻഡർപാസ് ആവശ്യങ്ങൾ നിയമസഭയിൽ ഉന്നയിച്ച് എൻഎ നെല്ലിക്കുന്ന് എംഎൽഎ; സംസ്ഥാന സർകാർ ഇടപെട്ട് കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി; അടിപ്പാതകൾ തൊട്ട് തൊട്ടാവരുതെന്ന് പിണറായി വിജയൻ

അതേസമയം, തൊട്ടുരുമ്മി കിടക്കുന്ന ജനസാന്ദ്രതയുള്ള പ്രദേശങ്ങളാണ് നമ്മുടേതെന്നും ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ തൊട്ട് തൊട്ടാവാതെയിരിക്കാൻ ശ്രദ്ധിക്കണമെന്നും ഇക്കാര്യത്തിൽ ക്രമീകരണം വരുത്താൻ സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയപാത വികസനമെന്നത് നമ്മുടെ സ്വപ്ന പദ്ധതിയാണെന്നും അത് യാതാർഥ്യമാക്കുന്നതിന് ഒറ്റക്കെട്ടായി നിൽക്കണമെന്ന കാര്യത്തിൽ തർക്കമില്ലെന്നും എൻഎ നെല്ലിക്കുന്ന് എംഎൽഎ വ്യക്തമാക്കി.

Keywords: National highway development: NA Nellikunn MLA raised underpass demands in assembly, Kasaragod,Kerala, News, Top-Headlines, Latest-News, Politics, Thiruvananthapuram, N.A.Nellikunnu, MLA, Pinarayi-Vijayan, Government, Development project, National highway. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia