നാടിളക്കി എൻ എ നെല്ലിക്കുന്ന് മൊഗ്രാൽ പുത്തൂരിൽ
Apr 2, 2021, 19:28 IST
എരിയാൽ: (www.kasargodvartha.com 02.04.2021) കാസർകോട് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എൻ എ നെല്ലിക്കുന്ന് വെള്ളിയാഴ്ച മൊഗ്രാൽ പുത്തൂർ പഞ്ചായത്തിൽ പര്യടനം നടത്തി. എരിയാലിൽ സി ടി അഹ്‌മദ് അലി ഉദ്‌ഘാടനം ചെയ്തു. അഡ്വ. എ ഗോവിന്ദൻ നായർ അധ്യക്ഷത വഹിച്ചു. കെ ബി കുഞ്ഞാമു സ്വാഗതം പറഞ്ഞു. ടി ഇ അബ്ദുല്ല, പി എം മുനീർഹാജി, വികെപി ഹമീദലി, യഹ്‌യ തളങ്കര, എഎം കടവത്ത്, പി എ അശ്‌റഫ് അലി, എ ജി സി ബശീർ, എ എ ജലീൽ, അശ്‌റഫ് എടനീർ, അൻവർ ചേരങ്കൈ, ഖാദർ ചെങ്കള, ആർ ഗംഗാധരൻ, അഡ്വ. പി എ ഫൈസൽ, സിദ്ധീഖ് സന്തോഷ് നഗർ, പി.ബി. ഷെഫീഖ്, മുജീബ് കമ്പാർ,എസ്.പി. സലാഹുദ്ധീൻ, എരിയാൽ മുഹമ്മദ് കുഞ്ഞി, ഹമീദ് പറപ്പാടി, കെ എം അബ്ദുർ റഹ്‌മാൻ, കെ എ അബ്ദുല്ല കുഞ്ഞി, എം എ നജീബ്, സി ജി ടോണി, സഫ്‌വാൻ കുന്നിൽ, നാരായണൻ നായർ, മഹ്‌മൂദ് തളങ്കര, ഖലീൽ സിലോൺ, ശാഫി എരിയാൽ, മൊയ്തീൻ കൊല്ലമ്പാടി, സിറാജ് മൂപ്പ, ഹനീഫ് ചേരങ്കൈ, നാം ഹനീഫ, റാഫി എരിയാൽ, സി ടി റിയാസ്, നൂറുദ്ദീൻ ബെളിഞ്ച, ജൗഹർ മുജീബ് ലിബാസ്, അസ്ഫർ സംസാരിച്ചു.
ചേരങ്കൈ, ബ്ലാർക്കോട്, ആസാദ് നഗർ, ബദർനഗർ, ചൗക്കി, അർജാൽ, മജൽ, ബള്ളൂർ, കമ്പാർ, കോട്ടക്കുന്ന്, മൊഗർ, കല്ലങ്കൈ, കുന്നിൽ, പഞ്ചത്ത്ക്കുന്ന് എന്നിവിടങ്ങളിൽ പര്യടനം നടത്തി മൊഗ്രാൽപുത്തൂരിൽ സമാപിച്ചു.
ശനിയാഴ്ച രാവിലെ മുതൽ ഉച്ചവരെ കാസർകോട് നഗരസഭയിലും തുടർന്ന് ബെള്ളൂർ പഞ്ചായത്തിലും പര്യടനം നടത്തും. കോട്ടി മൂല 2.30, കിന്നിംഗാർ 3.00, നെട്ടണിഗെ ജംഗ്ഷൻ 3.30, കുളത്തിൽ പാറ 4.00, ബജം 4.30, പള്ളപ്പാടി 5.00, ഐത്തനടുക്ക 5.30, മദക്കം 6.00 എന്നിവിടങ്ങളിൽ പര്യടനം നടത്തി നാട്ടക്കല്ലിൽ സമാപിക്കും. ശേഷം കുമ്പഡാജെ പഞ്ചായത്തിൽ പര്യടനം നടത്തും.
Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, UDF, N.A.Nellikunnu, NA Nellikunnu in Mogral Puthur for election campaign.
< !- START disable copy paste -->