ബജറ്റ് 2017: ആവശ്യപ്പെട്ടവ അനുവദിച്ചു തന്നില്ല; നിരാശാ ബജറ്റെന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ
Mar 3, 2017, 14:10 IST
കാസര്‍കോട്: (www.kasargodvartha.com 03.03.2017) ബജറ്റില്‍ നിരാശ പ്രകടിപ്പിച്ച് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ. ജില്ലയ്ക്ക് വലിയ പദ്ധതികളൊന്നും അനുവദിച്ചില്ലെന്നും കാസര്‍കോട് മണ്ഡലത്തെ സര്‍ക്കാര്‍ അവഗണിച്ചുവെന്നും എം എല്‍ കുറ്റപ്പെടുത്തി. കുടിവള്ള വിഷയങ്ങള്‍ അടക്കം ആവശ്യപ്പെട്ടതിനൊന്നും ബജറ്റില്‍ നീക്കിയിരിപ്പുണ്ടായില്ലെന്ന് അദ്ദേഹം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ജില്ലയിലെ തന്നെ പ്രമാദമായ വ്യവസായമാണ് ആസ്ട്രല്‍ വാച്ച് മാനുഫാക്ച്ചറിംഗ്് യൂണിറ്റ്. അത് തുറന്നു പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഒട്ടേറെ പേര്‍ക്ക് ജോലി കിട്ടും. എന്നാല്‍ അതു പുനസ്ഥാപിക്കുന്നതിനു വേണ്ടി ഒരു ആസുത്രണവും ബജറ്റില്‍ ഇല്ല. രണ്ടു റോഡുകള്‍ അനുവദിച്ചു കിട്ടിയിട്ടുണ്ട്. ബദിയടുക്ക - ഏത്തടുക്ക റോഡും അര്‍ലടുക്ക - നെക്രമ്പാറ - നാരമ്പാടി - പുണ്ടൂര്‍ റോഡും. ബദിയഡുക്ക - ഏത്തടുക്ക റോഡിന് ഉദ്ദേശം 30 കോടി രൂപ ചിലവ് വരും. അര്‍ലടുക്ക-പുണ്ടൂര്‍ റോഡിന് 15 കോടി ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
മണ്ഡലത്തില്‍ വിവിധോദ്ദേശ്യ വികസന കേന്ദ്രമായി നിശ്ചയിക്കപ്പെട്ടത് തളങ്കര മുസ്ലീം സ്കുളാണ്. കൂടാതെ മുന്നു സ്കുളുകള്‍ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. ചെര്‍ക്കള സെന്‍ട്രല്‍ ഹയര്‍ സെക്കന്‍ഡറിയും, മൊഗ്രാല്‍ പൂത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറിയും മികവുറ്റതാക്കും.
എന്‍ഡോസള്‍ഫാന്‍ ദുരിതര്‍ക്ക് പത്ത് കോടി അനുവദിച്ചിട്ടുണ്ട്. റോഡ് കിട്ടിയതില്‍ സന്തോഷമുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ തുലോം കുറഞ്ഞ മണ്ഡലമാണ് കാസര്‍കോടെന്നും നെല്ലിക്കുന്ന് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
ബജറ്റ് സമഗ്രവികസനം സാധ്യമാക്കുന്നത്; കാഞ്ഞങ്ങാട് മണ്ഡലത്തിനും മികച്ച പരിഗണന കിട്ടി: മന്ത്രി ഇ ചന്ദ്രശേഖരന്
ജില്ലയുടെ വികസനത്തിന് ഊന്നല്‍ നല്കിയ ബജറ്റ്; പുതിയ റവന്യൂ ജില്ല പിറക്കുന്നത് വടക്കന്‍ മേഖലയ്ക്ക് ഗുണം ചെയ്യും: കെ കുഞ്ഞിരാമന് എം എല്‍ എ
മുഖം മിനുക്കാന്‍ എം രാജഗോപാലിന്റെ തൃക്കരിപ്പൂര്‍ മണ്ഡലം
Keywords: Kerala, kasaragod, news, Top-Headlines, Budget, Political party, Politics, MLA, N.A.Nellikunnu, Development project, LDF, NA Nellikkunnu MLA against Kerala budget 2017