Investigation | മൂലടുക്കം സ്വദേശിയായ യുവാവിന്റെ ദുരൂഹ മരണം: സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്ന് മുസ്ലിം ലീഗ്
● യോഗത്തിൽ പ്രസിഡണ്ട് ബി എം അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു.
● ഉദുമ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.ബി. മുഹമ്മദ് കുഞ്ഞി കമ്മിറ്റി തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്തു.
മുളിയാർ: (KasargodVartha) മൂലടുക്കം സ്വദേശിയായ റാഷിദ് എന്ന യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന ആവശ്യം ഉന്നയിച്ച് മുസ്ലിം ലീഗ് മുളിയാർ പഞ്ചായത്ത് പ്രവർത്തക സമിതി യോഗം. ഈ സംഭവത്തിൽ കുടുംബാംഗങ്ങൾക്കും പൊതുജനങ്ങൾക്കും നിജസ്ഥിതി വ്യക്തമാക്കി അവരുടെ ആശങ്കകൾ അകറ്റണമെന്നും യോഗം ആവശ്യപ്പെട്ടു.
മുളിയാറിലെ ജനവാസ കേന്ദ്രങ്ങളിൽ കണ്ട വന്യജീവി പുലിയാണെന്ന് വനം വകുപ്പ് തിരിച്ചറിഞ്ഞ സാഹചര്യത്തിൽ ആധുനിക സംവിധാനം പ്രയോജനപ്പെടുത്തി പുലിയെ പിടികൂടി ജനങ്ങളുടെ ജീവിത സുരക്ഷ ഉറപ്പ് വരുത്താൻ വനം വകുപ്പ് തയ്യാറാകണമെന്നും യോഗം അഭ്യർത്ഥിച്ചു.
യോഗത്തിൽ പ്രസിഡണ്ട് ബി എം അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മൻസൂർ മല്ലത്ത് സ്വാഗതം പറഞ്ഞു. ഉദുമ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.ബി. മുഹമ്മദ് കുഞ്ഞി കമ്മിറ്റി തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്തു.
മണ്ഡലം സെക്രട്ടറി എം.കെ അബ്ദുൽ റഹിമാൻ ഹാജി, യു.ഡി.എഫ് ചെയർമാൻ ഖാലിദ് ബെള്ളിപ്പാടി, പഞ്ചായത്ത് ഭാരവാഹികളായ മാർക്ക് മുഹമ്മദ്, ബി.എം. അഷ്റഫ്, ബി.കെ. ഹംസ, അബ്ദുല്ല ഡെൽമ, രമേശൻ മുതലപ്പാറ, ഖാദർ ആലൂർ, അനീസ മൻസൂർ മല്ലത്ത്, എസ്.എം. മുഹമ്മദ് കുഞ്ഞി, അബ്ബാസ് കൊളച്ചപ്പ്, കെ.എം.സി.സി. മണ്ഡലം വൈസ് പ്രസിഡണ്ട് നവാസ് ഇടനീർ, മുഹമ്മദ് കുഞ്ഞി പോക്കർ, ബി.എ. മുഹമ്മദ് കുഞ്ഞി, അബ്ദുൾ റഹിമാൻ ചൊട്ട, സമീർ അല്ലാമ, അഷ്റഫ് മുതലപ്പാറ, ഷെഫീഖ് ആലൂർ, സുഹറ ബാലനടുക്കം, അബൂബക്കർ ചാപ്പ, കെ. മുഹമ്മദ് കുഞ്ഞി, അബ്ദുൾ ഖാദർ കുന്നിൽ, ഹമീദ് മല്ലം, അബ്ദുൾ റഹിമാൻ ബെള്ളിപ്പാടി, മനാഫ് ഇടനീനീർ, ഹംസ പന്നടുക്കം എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
#MysteryDeath #Muladukkam #MuslimLeague #Investigation #KeralaNews #Rashid